" ഡിസൂസ"യിൽ അത്തരത്തിലുകള്ളനല്ല തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി*

"ഡിസൂസ"യിൽ അത്തരത്തിലുള്ള  കള്ളനല്ല തുറന്ന് പറഞ്ഞ് സുരഭി ലക്ഷ്മി" 

സൗബിൻ ഷാഹിർ, സുരഭി ലക്ഷ്മി, ദിലീഷ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിച്ച ഏറ്റവും പുതിയ ചിത്രമായ 'കള്ളൻ ഡിസൂസ'. ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. നല്ലവനായ കള്ളന്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്. എന്നാൽ ചിത്രം ഇറങ്ങിമണിക്കൂറുകൾക്കുള്ളിൽ പ്രേക്ഷകരെ കാണാൻ ലൈവിൽഎത്തിയിരിക്കുകയാണ് ഈ സിനിമയിലെ നായിക സുരഭി ലക്ഷ്മി. 

'കള്ളൻ ഡിസൂസ' എന്ന പേരു കേൾക്കുമ്പോ മുൻപ് പുറത്തിറങ്ങിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർളിയിലെ സൗബിൻ അവതരിപ്പിച്ച കഥാപാത്രം കള്ളൻ ഡിസൂസയെയാണ് ചില പ്രേക്ഷകർ പ്രതീക്ഷിച്ചു കൊണ്ട് സിനിമ കാണാനെത്തുന്നത്, എന്നാൽ ആ ഒരു കള്ളനല്ല ഈ ചിത്രത്തിൽ പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. മുഴുനീള കോമഡി ചിത്രം എന്നതിലുപരി ഒരു സാധാരണ സ്ത്രീയുടെയും കള്ളന്റെയുംആത്മബന്ധത്തിന്റെ കഥ കൂടിയാണ് 'കള്ളൻ ഡിസൂസ'. കുടുംബത്തിലും സമൂഹത്തിലുംഅബലയാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ഒരു സ്ത്രീയുടെ ശക്തമായ തിരിച്ചു വരവിനെയാണ്സംവിധായകൻ ഈ ചിത്രത്തിലൂടെ വരച്ചു കാണിക്കുന്നത്. 'അരക്കള്ളൻ മുക്കാ കള്ളൻ' എന്നായിരുന്നു ചിത്രത്തിന് ആദ്യം നിർദ്ദേശിച്ച പേര് എങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് 'കള്ളൻ ഡിസൂസ' എന്ന പേരിലേക്ക് അവസാനം ചെന്നെത്തിയത്. അങ്ങനെ ഒരു പേരായിരുന്നു ചിത്രത്തിനെങ്കിൽ ഇപ്പോൾ വരുന്ന നെഗറ്റീവ് കമെന്റുകൾ ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാൻ സാധ്യതയുള്ള കള്ളന്റെ മികച്ചൊരു കുടുംബ കഥയാണ് 'കള്ളൻ ഡിസൂസ'. ഒരു വലിയ ചിത്രമെന്നോ പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ആക്ഷനോ സസ്‌പെൻസോ ഒന്നും തന്നെ ഉണ്ടെന്ന അവകശവാദം ഇല്ലാതെ വന്ന 'കള്ളൻ ഡിസൂസ' ഒരു പക്കാ സ്ത്രീ ശാക്തീകരണം തന്നെയാണ് പറയുന്നത്. ഈ സാഹചര്യത്തിലും  ഇത്തരം നെഗറ്റീവ് കമെന്റുകൾ പ്രചരിപ്പിക്കുന്നതിൽ ദുഃഖമുണ്ടെന്ന് സുരഭി ലൈവ് ൽ പറയുന്നു.  റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് സിനിമ നിർമ്മിക്കുന്നത്. ചിത്രത്തിൽ ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.

അരുൺ ചാലിൽ ഛായാഗ്രഹണംനിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്. , എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

No comments:

Powered by Blogger.