മമ്മൂക്കയെ പറ്റിയാണ് രണ്ട് പറയണം തുറന്നടിച്ച് സംവിധായകൻ ഗഫൂർ ഇല്യാസ് .


'ചലച്ചിത്രം' എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഗഫൂർ ഇല്ല്യാസിന്റെ ഫേസ്ബുക് പോസ്റ്റ്‌ ആണ് ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിൽ പടർന്നു പിടിക്കുന്നത്. "മമ്മൂക്കയെ പറ്റിയാണ് രണ്ട് പറയണം"എന്ന തലകെട്ടോടു കൂടി വന്ന ഫേസ്ബുക് കുറിപ്പിൽ മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിന്റെ സ്വഭാവത്തെ കുറിച്ചുമെല്ലാമാണ് പറയുന്നത്.

'ചലച്ചിത്രം' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രൈലർ ഇറങ്ങുന്നതിനു മുൻപ് അത് മമ്മൂട്ടി എന്ന മഹാനടനെ കൊണ്ട് തന്നെ സിനിമാപ്രേമികളിലേക്ക് എത്തിക്കണമെന്ന അതിയായ മോഹം ഉണ്ടായിരുന്നെന്നും അതിനായി മമ്മൂക്കയിലേക്ക് എത്താൻ ഒട്ടനവധി വഴികൾ താണ്ടിയെന്നും ഫേസ്ബുക് കുറിപ്പിൽ സൂചിപ്പിക്കുന്നു. ഒടുവിൽ രണ്ടും കല്പിച്ചു കയ്യിലുണ്ടായിരുന്ന മമ്മൂട്ടിയുടെ നമ്പറിലേക്ക് ട്രൈലെറും തന്നെ കുറിച്ചുള്ള വിവരങ്ങളും അയക്കുകയുംഅദ്ദേഹത്തിന്റെ മറുപടിക്കായി കാത്തു നിന്ന നിമിഷങ്ങളും എല്ലാം തന്നെ വളരെ രസകരമായാണ് ഗഫൂർ ഇല്യാസ് എഴുതിയിരിക്കുന്നത്. അവസാനം മമ്മൂട്ടി എന്ന മലയാള സിനിമയുടെ എക്കാലത്തെയും സ്വകാര്യ അഹങ്കാരമായ നടൻ തനിക്ക് മറുപടി അയച്ചെന്നും ട്രൈലെർ റിലീസ് ചെയാമെന്ന് സമ്മതിക്കുകയും ചെയ്‌തെന്നും കുറിപ്പിൽ പറയുന്നു. മനസ്സും മുഖവും ഒരു പോലെ സുന്ദരമായ ആ നടനെ കുറിച് ഒരുപാട് എഴുതിയാണ് ഫേസ്ബുക് പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്. തലകെട്ടിൽ പറഞ്ഞ പോലെ "മമ്മൂക്കയെ കുറിച്ചാണ് രണ്ട് പറയണം" എന്നതിന് പകരം "മമ്മൂക്കയെ കുറിച്ചാണ് കണ്ടു പറയണം" എന്ന് തിരുത്തി വായിക്കണമെന്നും ഗഫൂർ ഇല്യാസ് കൂട്ടി ചേർക്കുന്നു.

ചലച്ചിത്രം പ്രൊഡക്ഷൻസിന്റെ ബാനറിൽ ആര്യ, മുഹമ്മദ്‌ മുസ്തഫ, ഗഫൂർ വൈ ഇല്യാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടോൺസ് അലക്‌സാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ടിനു കെ തോമസ് എഡിറ്റിങ്ങും, സംഗീതം ക്രിസ്‌റ്റി ജോബിയും, ഡിസൈൻ അനുലാലും നിർവഹിക്കുന്നു. പി ആർ ഒ : പി ശിവപ്രസാദ്.

No comments:

Powered by Blogger.