എം. പത്മകുമാറിൻ്റെ " പത്താം വളവ് " ഓഫിഷ്യൽ ടീസർ പുറത്തിറങ്ങി.ജോസഫ് ,മാമാങ്കം എന്നീ ചിത്രങ്ങൾക്ക് ശേഷം യു.ജി.എം എന്റർടൈൻമെന്റ്  ബാനറിൽ എം. പത്മകുമാർ സംവിധാനം ചെയ്യുന്ന " പത്താം വളവ് "ൻ്റെ
ഓഫീഷ്യൽ ടീസർ റിലീസ് ചെയ്തു. 

The Official Teaser Of #pathamvalavu .


ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂടും ,ഇന്ദ്രജിത്ത് സുകുമാരനുമാണ്.  

അഭിലാഷ് പിള്ളയാണ് ചിത്രത്തിനായി തിരക്കഥ ഒരുക്കുന്നത്. 'കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ത്രില്ലർ ചിത്രമായിരിക്കും ഇത്. കേരളത്തിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

അദിതി രവി, സ്വാസിക എന്നിവരാണ് ചിത്രത്തിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ് ജി മേനോൻ , സോഹൻ സീനുലാൽ , രാജേഷ് ശർമ്മ , ജാഫർ ഇടുക്കി , നിസ്താർ അഹമ്മദ് , ഷാജു ശ്രീധർ , ബോബൻ സാമുവൽ , ബേബി കിയാറ റിങ്കു ടോമി എന്നിവരും അഭിനയിക്കുന്നു .

എം. പത്മകുമാർ ചിത്രം  ജോസഫിന് സംഗീതം ഒരുക്കിയ രഞ്ജിൻ രാജാണ് സംഗീത സംവിധായകൻ. രതീഷ് റാം ആണ് ഛായാഗ്രഹണം. 

സലിം പി. ചാക്കോ .
cpK desK.
 
 

No comments:

Powered by Blogger.