സാജു നവോദയ നായകനായ " പോത്തുംതല " യുടെ ചിത്രീകരണം പൂർത്തിയായി.

തനി ഗ്രാമീണ വേഷത്തിൽ അതീവ ഗൗരവമാർന്ന നായകകഥാപാത്രമായി  പാഷാണം ഷാജി എന്ന് അറിയപ്പെടുന്ന സാജു നവോദയ എത്തുന്നു.

അദ്ദേഹത്തിന്റെ കരിയറിലെ ഒരു വഴിത്തിരുവാകുകയാണ്  പോത്തുംതല എന്ന ചിത്രത്തിലെനായകകഥാപാത്രംജനനിബിഡമായ ഇരിങ്ങാലക്കുട മാർക്കറ്റിൽ വെച്ചുനടന്നസംഘട്ടനരംഗങ്ങൾ ചിത്രത്തിന്റെപ്രധാനഘടകമാണ്.നാലോളം ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകൻ അനിൽ കാരക്കുളത്തിന്റെ നിർദ്ദേശപ്രകാരം ക്യാമറാമാൻ അമ്പാടി ശ്യാം ഓരോ ഫ്രെയിമുകളും ഒപ്പി എടുത്തിരിക്കുന്നു.

പ്രവാസി വ്യവസായിയും, സാമൂഹിക,സാംസ്കാരിക, കാരുണ്യമേഖലകളിൽ പ്രാവീണ്യംതെളിയിച്ചിട്ടുള്ളതുമായ നിർമ്മാതാവ് ഷാജു വാലപ്പൻ ഷൂട്ടിംഗിന് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുന്നു. സിനിമയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്ന കഴിവുള്ള കലാകാരന്മാരെ ഉൾപ്പെടുത്തിയാണ് ഈ ചിത്രം അദ്ദേഹംനിർമിച്ചിരിക്കുന്നത്.സൈമൺ പാപ്പാജി എന്ന രാഷ്ട്രീയ നേതാവായി ഷാജു വാലപ്പൻഅഭിനയിക്കുന്നുമുണ്ട്. അധികം റീടേക്ക് ഇല്ലാതെ തന്റെ കഥാപാത്രമായി പെട്ടെന്ന് മാറുകയാണ്ഇദ്ദേഹം.ഫൈനാൻസ് കൺട്രോളറും പ്രൊഡക്ഷൻകോർഡിനേറ്ററുമായ ജോസ് മാമ്പുള്ളി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.പ്രോജക്ട് ഡിസൈനറും നടനുമായ നിലമ്പൂർ സണ്ണി നിർമ്മാണ നിർവ്വഹണ കാര്യങ്ങളുമായി ധൃതഗതിയിൽ ഷൂട്ടിങ്ങിന് ചുക്കാൻപിടിക്കുന്നു.

ചരിത്രപ്രസിദ്ധമായ താഴേക്കാട് കുരുശുപള്ളി അങ്കണത്തിൽ വച്ച് ചിത്രീകരിച്ച സീനുകൾ ചിത്രത്തിന് മിക വേകുന്നു.
പ്രസാദ് മുഹമ്മ, ശിവജി ഗുരുവായൂർ, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ഷാജുവാലപ്പൻ, ജോസ് മാമ്പുള്ളി, നിലമ്പൂർസണ്ണി, അഡ്വക്കേറ്റ്റോയ്,ഉണ്ണികൃഷ്ണൻ എം എ, മനോജ് പുലരി, ഉണ്ണി എസ് നായർ, പെക്സൺ ആംബ്രോസ്,രജനീഷ്, അഞ്ജന അപ്പുക്കുട്ടൻ, നീനകുറുപ്പ്, മഞ്ജു സുഭാഷ്, ഷിബിനറാണി, സാഹിറ,പത്മജ,അപർണ്ണ മഞ്ജു എന്നിവരും അഭിനയിക്കുന്നു.
വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജുവാലപ്പൻ ആണ് പോത്തുംതല എന്ന ചിത്രം നിർമ്മിക്കുന്നത്. രചന,സംവിധാനം അനിൽ കാരക്കുളം.ഡി ഒ പി അമ്പാടി ശ്യാം. എഡിറ്റിംഗ് ശ്രീരാഗ്. സംഗീതം ഷനോജ് ശ്രീധർ. മേക്കപ്പ് ജയരാമൻ പൂപ്പത്തി. കോസ്റ്റ്യൂം സന്തോഷ് പാഴൂർ, ശാന്ത. കലാസംവിധാനം രാധാകൃഷ്ണൻ, സൂരജ് ആർ കെ.ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീരാഗ്. അസോസിയേറ്റ് ഡയറക്ടർ ഗോപകുമാർ,സുനിൽകുമാർ. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ. പ്രൊഡക്ഷൻ ഡിസൈനർ നിലമ്പൂർ സണ്ണി. ഫിനാൻസ് കൺട്രോളർ& പ്രൊഡക്ഷൻ കോർഡിനേറ്റർ ജോസ് മാമ്പുള്ളി.സംഘട്ടനം മനോജ്.അസിസ്റ്റന്റ് ഡയറക്ടർ സ്റ്റിബിൻ കുര്യൻ തച്ചു കുന്നേൽ.ക്യാമറ അസിസ്റ്റന്റ് ആരോമൽ. സ്പോട്ട് എഡിറ്റർ സനൽകുമാർ പി എസ്.കലാസംവിധാനസഹായികൾവൈശാഖ്,ആകാശ്,സനൽ മാവേലിക്കര.കോസ്റ്റുംഅസിസ്റ്റന്റ് അർഷാദ്.സ്റ്റിൽസ് പവിൻ തൃപ്രയാർ. 
പി ആർ ഒ : 
എം കെ ഷെജിൻ ആലപ്പുഴ.

No comments:

Powered by Blogger.