" മാക്ട'' വിദ്യാഭ്യാസ ഗോൾഡ് മെഡലുകൾ വിതരണം ചെയ്തു.

മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സാംസ്‌കാരിക സംഘടനയായ മാക്ട എല്ലാ വർഷവും  എസ് എസ് എസ് സി യ്ക്കും പ്ലസ്ടു വിനും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന അംഗങ്ങളുടെ മക്കൾക്ക് നൽകി വരുന്ന ഗോൾഡ് മെഡലും ക്യാഷ് അവാർഡും വിതരണം എറണാകുളം മാക്ട കോൺഫറൻസ് ഹാളിൽ വെച്ച് സംവിധായകരായ ജോഷിയും സിബി മലയിലും  നിർവഹിച്ചു.

2020,21വർഷങ്ങളിലെ മെഡലുകളാണ് വിതരണം ചെയ്തത്.മാക്ട വൈസ് ചെയർമാൻ ബി.അശോക് അദ്ധ്യക്ഷ വഹിച്ചു. ജനറൽ സെക്രട്ടറി സുന്ദർദാസ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി പി കെ ബാബുരാജ് നന്ദിയും പറഞ്ഞു. 

ട്രഷറർ എ.എസ് ദിനേശ്, സംവിധായകൻ ജി.മാർത്താണ്ഡൻ, തിരക്കഥാകൃത്ത് വി.സി അശോക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Powered by Blogger.