സോഷ്യൽ മീഡിയ ഇളക്കി മറിച്ച് അയ്യരുടെ അഞ്ചാംഭാവം.. " CBl 5 THE BRAlN " .ഓഫീഷ്യൽ ടൈറ്റിലും മോഷൻ പോസ്റ്ററും മമ്മൂട്ടി റിലീസ് ചെയ്തു.



മുപ്പത്തിനാല് വർഷങ്ങൾക്ക് മുൻപ് വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട സേതുരാമയ്യർ പതിനാറ്  വർഷങ്ങൾക്കിപ്പുറം വീണ്ടും എത്തുമ്പോൾ, രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായുള്ള മമ്മൂട്ടിയെ കാണാൻ സിബിഐ അഞ്ചാം ഭാഗം ചിത്രീകരണം തുടങ്ങിയ അന്നുമുതൽ മലയാളക്കര ഒന്നടങ്കം കൗതുകത്തോടെ കാത്തിരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം അഞ്ചു മണിയ്ക്ക് മമ്മൂട്ടി തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്ത മോഷൻ പോസ്റ്റർ ജനപ്രീതിയാർജ്ജിച്ച ആ തീം മ്യൂസിക്കന്റെ അകമ്പടിയോടെ എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. 

ഒരേ നടനും സംവിധായകനും തിരക്കഥാകൃത്തുമായി ഒരു സിനിമയുടെ അഞ്ചാം ഭാഗം എന്നത് ലോക സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമാണ്. CBI -5, THE BRIAN എന്ന് പേരിട്ട ചിത്രത്തിൽ വർഷങ്ങൾക്കിപ്പുറം വീണ്ടും സേതുരാമയ്യർ എത്തുമ്പോൾ രൂപത്തിലും ഭാവത്തിലും ആ പഴയ സേതുരാമയ്യരായി മമ്മൂട്ടി വീണ്ടുംനമ്മെവിസ്മയിപ്പിക്കുകയാണ്. മുപ്പത്തിനാല്  വർഷങ്ങൾക്ക്‌ മുൻപ് കണ്ട അതേ രൂപഭാവങ്ങളിൽ തന്നെയാണ് മമ്മൂട്ടി അഞ്ചാം സീരീസിലും പ്രത്യക്ഷപ്പെടുന്നത്.

സ്വർഗചിത്രയുടെ ബാനറിൽ സ്വർഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിൽ നിരവധി ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ സമ്മാനിച്ച സ്വർഗ്ഗചിത്രയുടെ വർഷങ്ങൾക്ക് ശേഷമുള്ള ശക്തമായ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. മമ്മൂട്ടിയോടൊപ്പം രഞ്ജി പണിക്കർ, സായ്കുമാർ, സൗബിൻ ഷാഹിർ,മുകേഷ്, അനൂപ് മേനോൻ, ദിലീഷ് പോത്തൻ, രമേശ് പിഷാരടി, പ്രതാപ് പോത്തൻ, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, ഹരീഷ് രാജു,ഇടവേള ബാബു, ആശാ ശരത്ത്, കനിഹ, മാളവിക മേനോൻ, അൻസിബ, മാളവിക നായർ മായാ വിശ്വനാഥ്, സുദേവ് നായർ, പ്രശാന്ത് അലക്സാണ്ടർ, രമേശ് കോട്ടയം, ജയകൃഷ്ണൻ, സ്വാസിക, സുരേഷ് കുമാർ, ചന്തു കരമന, സ്മിനു, സോഫി എം ജോ, തണ്ടൂർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

ശ്യാം, രാജാമണി എന്നിവർ ഒരുക്കിയ പ്രസിദ്ധമായ തീം മ്യൂസിക്കിനെ പുതിയ കാലത്തിലേക്ക് ഒരുക്കി അവതരിപ്പിക്കുന്നത് യുവ സംഗീത സംവിധായകരിൽ ശ്രദ്ധേയനായ ജേക്സ് ബിജോയ് ആണ്. സൈന വീഡിയോസ് റെക്കോർഡ് തുകയ്ക്കാണ് മ്യൂസിക് റൈറ്റ് സ്വന്തമാക്കിയത്. അഖിൽ ജോർജ്ജ് ആണ് ക്യാമറ കൈകാര്യം ചെയുന്നത്. എഡിറ്റിങ് ശ്രീകർ പ്രസാദ്. ബാനർ: സ്വർഗ്ഗചിത്ര, നിർമാണം: അപ്പച്ചൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബു ഷാഹിർ, അസോസിയേറ്റ് ഡയറക്ടർ: ബോസ് വി, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, സ്റ്റുഡിയോ: സപ്ത റെക്കോർഡ്സ്, ആർട്ട് ഡയറക്ടർ: സിറിൾ കുരുവിള, കോസ്റ്റ്യൂം: സ്റ്റെഫി സേവ്യർ, മേക്കപ്പ്- പ്രദീപ് രംഗൻ, സ്റ്റിൽസ്‌: സലീഷ് ഷ് കുമാർ, വിതരണം: സ്വർഗ്ഗചിത്ര, മീഡിയ കോഡിനേഷൻ: മമ്മൂട്ടി ടൈംസ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

No comments:

Powered by Blogger.