മോഹൻലാലിൻ്റെ " ആറാട്ട് " ആക്ഷൻ ത്രില്ലർ മൂവി.


മോഹൻലാലിനെ  നായകനാക്കി ഉണ്ണിക്യഷ്ണൻ ബി. സംവിധാനം ചെയ്യുന്ന            "നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് "  തീയേറ്ററുകളിൽ എത്തി. ഒരു മാസ് എൻ്റെർടെയിനറാണ് ഈ സിനിമ .

നെയ്യാറ്റിന്‍കര ഗോപന്‍ 
( മോഹൻലാൽ )  പാലക്കാട് ജില്ലയിലെ മുതലക്കോട്ട  ഗ്രാമത്തില്‍ എത്തുകയാണ്. അയാള്‍ എന്തിന് ആ ഗ്രാമത്തില്‍ വരുന്നു .ആരാണ്  അയാള്‍..തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ആറാട്ടിനെ  മുന്നോട്ട് കൊണ്ടുപോകുന്നത്..
വിവിധ ചോദ്യങ്ങൾക്ക് ഉള്ള  ഉത്തരമാണ് " ആറാട്ട് " എന്ന സിനിമയുടെ പ്രമേയം പറയുന്നത്. 

മോഹൻലാൽ നെയ്യാറ്റിൻകര ഗോപാനായി വേഷമിടുന്നു. കെ.ജി.എഫ് ചാപ്റ്റർ വണ്ണിൽ  ഗരുഡനായി എത്തിയ  രാമചന്ദ്രരാജുവാണ് 
( ബടാ രാജു )വില്ലൻ വേഷത്തിൽ അഭിനയിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് (  പാലക്കാട് ആർ.ഡി.ഓ അഞ്ജലി ടി.ആർ  ) ആണ് നായിക വേഷത്തിൽ എത്തുന്നത്. 

സമ്പത്ത് രാജ് 
( ഹൈദ്രാബാദിലെ റിയൽ എസ്റ്റേറ്റ് ഡോൺ ദുർഗ്ഗ റെഡി ) 
സിദ്ദീഖ് ( സർക്കിൾ ഇൻസ്പെക്ടർ ശിവകുമാർ ), 
അന്തരിച്ച നെടുമുടി വേണു 
( കളപ്പുരയ്ക്കൽ  ശ്രീധരൻ മാഷ്   ), രചന നാരായൺകുട്ടി 
( വില്ലേജ് ഓഫീസർ രുഗ്മിണി ), വിജയരാഘവൻ ( ഇടത്തല മത്തായി ) ,ഡോ. റോണി ഡേവിഡ് ( ഇടത്തല ബാബു ), ബിജു പപ്പൻ ( ഇടത്തല ബേബി), നന്ദു ( ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്  ) , ജോണി ആൻ്റണി ( അഡ്വ. വെട്ടിത്തല ശശി ) ,കോട്ടയം രമേഷ് ( കുമാർ ജി ) ,അന്തരിച്ച കോട്ടയം പ്രദീപ് ( പൂജാരി ), ഇന്ദ്രൻസ് ( തബലിസ്റ്റ് ബാലേട്ടൻ ) , റിയാസ് ഖാൻ 
( ദാമോദരൻ ) ,സന്തോഷ് കിഴാറ്റൂർ ( എസ്.പി ), രവികുമാർ ( ഗോപൻ്റെ പിതാവ് ) ,സീത ( ഗോപൻ്റെ അമ്മ ) , സ്വാസിക ( ബാലേട്ടൻ്റെ മകൾ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

സായ്കുമാർ ,കെ. ബി. ഗണേശ്കുമാർ ,കാലാമണ്ഡലം ഗോപി,നേഹ സക്സേന,
മായാ വിശ്വനാഥ് ,ധ്രുവൻ, അഞ്ജലി നായർ ,കൊച്ചു പ്രേമൻ,പ്രശാന്ത്അലക്സാണ്ടർ,ദാമു ,ബൈജുഏഴുപുന്ന,
ജെയിസ് ജോസ്, അശ്വിൻ കുമാർ,സ്മിനു സിജോ,
ലുക്ക്മാൻ അവറാൻ, പ്രിയ എസ്. നായർ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. ഗാനരംഗത്ത് സംഗീത
സംവിധായകൻ എ. ആർ . റഹ്മാൻ , ശിവമണി എന്നിവരുംഅഭിനയിക്കുന്നുണ്ട്. 
ആർ.ഡി. ഇല്ലുമിനേഷൻസ്, ഹിപ്പോ പ്രൈം മോഷൻ പിക്ച്ചേഴ്സ് , എം.പി.എം. ഗ്രൂപ്പ് എന്നീ ബാനറുകളുടെ കീഴിൽ ആർ.ഡി. ഇല്ലുമിനേഷൻസ്, ശക്തി (എം.പി.എം ഗ്രൂപ്പ്)  ചിത്രം നിർമ്മിച്ചിരിക്കുന്നത്.

പുലിമുരുകൻ എന്ന വമ്പൻ ഹിറ്റിന് ശേഷം മോഹൻലാൽ , ഉദയ്കൃഷ്ണ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് " ആറാട്ട് " .

വിജയ് ഉലഗനാഥ് ഛായാഗ്രഹണവും , ഷമീർ മുഹമ്മദ് എഡിറ്റിംഗും , പ്രൊഡക്ഷൻ കൺട്രോളർ അരോമ മോഹനും , ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയൻ കൃഷ്ണയും , പ്രൊഡക്ഷൻ ഡിസൈനർ ജോസഫ് നെല്ലിക്കലും , ആർട്ട് ഡയറക്ടർ ഷാജി നടുവിലും , മേക്കപ്പ് ജിതേഷ് പൊയ്യയും , കോസ്റ്റ്യൂംസ് സ്റ്റെഫി സേവിയറും ,ആക്ഷൻ സംവിധാനം അനിൽ അരസ്, കെ. രവിവർമ, സുപ്രീം സുന്ദർ, എ വിജയ് എന്നിവരും, ഡാൻസ് കൊറിയോഗ്രാഫി ദിനേശ് , ഷെരീഫ് പ്രസന്ന എന്നിവരും , ഗാനരചന ബി.കെ. ഹരിനാരായണൻ, രാജീവ് ഗോവിന്ദൻ, ഫെജോ, നികേഷ് ചെമ്പിലോട് എന്നിവരും ,സൗണ്ട് മിക്സിംഗ് വിഷ്ണു സുജതനും , സൗണ്ട് ഡിസൈൻ ശങ്കരൻ എ.എസും , കെ.സി. സിദ്ധാർത്ഥനും, ഡിസൈൻ കോളിൻസ് ലിയോഫിലും  വാർത്താ പ്രചരണം എം.ആർ. പ്രൊഫഷണലുംനിർവ്വഹിക്കുന്നു. സംഗീതവും പശ്ചാത്തല സംഗീതവും രാഹുൽ രാജ് ആണ് ഒരുക്കിയിട്ടുള്ളത്.

വില്ലന് ശേഷം മോഹൻലാലും ഉണ്ണികൃഷ്ണൻ ബി.യും ഒന്നിക്കുന്നചിത്രമാണിത്.മാസും ആക്ഷനും കോമഡിയും ചേരുന്ന ചിത്രമാണിത്. ഒരു മാസ് എൻ്റെർടെയിനറാണിത്. വലിയ ക്യാൻവാസിൽ ഒരുക്കിയ ഈ ചിത്രം കോവിഡ് കാലത്ത് തീയേറ്ററിൽ എത്തിച്ചിരിക്കുന്നത് തന്നെ ഒരു വെല്ലുവിളിയാണ്. 

ആരാധകർ ഇഷ്ടപ്പെടുന്ന മോഹൻലാൽ ആണ് ഈ സിനിമയിൽ ഉള്ളത്. എ.ആർ. റഹ്മാൻ്റെ അതിഥി വേഷം സിനിമയിലെ പ്രധാന ഘടകമാണ്. മലയാളത്തിലെ ഏറ്റവും ചിലവേറിയ ഗാനരംഗമാണ് ഇതിനായി  ചിത്രീകരിച്ചിട്ടുള്ളത്. 

നാല് ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. രാഹുൽ രാജിൻ്റെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് മാറ്റ് കൂട്ടി. തിരക്കഥയുടെ പാളിച്ച സിനിമയെ മൊത്തത്തിൽ  ബാധിച്ചു. 

മോഹൻലാലിൻ്റെ ആക്ഷൻ, ഡാൻസ് രംഗങ്ങളാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. 

Rating : 3 / 5.
സലിം പി. ചാക്കോ .
cpK  desK.

No comments:

Powered by Blogger.