പുതുമയുള്ള പ്രമേയവുമായി " ജാനകി "യുടെ ചിത്രീകരണം കുമളിയിൽ തുടങ്ങി.

ദാമോദരൻ താമരപ്പിള്ളി ഫിലിംസിസിൻ്റെ ബാനറിൽ കെ. ടി. ദാമോദരൻ നിർമ്മിക്കുന്ന "ജാനകി" പുതിയ സിനിമയുടെ ഷൂട്ടിങ്ങിൻ്റെ ആദ്യ ഷെഡ്യൂൾ  തേക്കടി, മൂന്നാർ, വാഗമൺ ,വട്ടവട, ആലപ്പുഴ, കോവളം എന്നീ സ്ഥലങ്ങളോടൊപ്പം തമിഴ്നാട്ടിലെ കാർഷിക വിളകളുടെ കേന്ദ്രമായ കമ്പം, തേനി എന്നിവിടങ്ങളിലുമായി പുരോഗമിക്കുന്നു.

തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമാണ് "ജാനകി"യിലൂടെ നവാഗത സംവിധായകനായ ശ്യാം ശങ്കരൻ കൊരുമ്പ് അവതരിപ്പിക്കുന്നത്.

ജാനു, നളിനി, കീർത്തി എന്നു മൂന്നു സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. 

നിഷ്കളങ്കരായ കർഷകർ മാത്രം താമസിക്കുന്ന കുറവൻമല എന്ന ഗ്രാമത്തിലെ ഒരു  കുടുംബത്തിൽ നടക്കുന്ന സംഭവബഹുലമായ കഥാസന്ദർഭങ്ങളിലൂടെ "ജാനകി" കടന്നു പോകുന്നുണ്ട്.

പൂർണ്ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ഈ ചിത്രത്തിൻ്റെ കഥയും ശ്യാം ശങ്കരൻ കൊരുമ്പിൻ്റേതാണ്. 

തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ചീഫ് അസോസിയേറ്റ് ഡയറക്ടർ കൂടിയായ പി കെ ബിജുവാണ്.

ടോമിൻ തോമസ്, ദാമോദരൻ, ജോഷി പോൾ, രാജീവ് മുല്ലപ്പിള്ളി, അഖിൽ ബാബു, സജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അർച്ചന, എസ് പ്രിയ, ദേവിക, എൻ എൽ പ്രിയമോൾ, ബിജി കാലിക്കറ്റ്, ഹർഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിനോജ് പല്ലിശ്ശേരി (പ്രൊഡക്ഷൻ കൺട്രോളർ), ഷിനോ ഷാബി (സ്പോട്ട് എഡിറ്റർ), അർച്ചന, ദേവിക (കോസ്റ്റ്യും), ബിൻസീർ (ക്യാമറ), അനൂപ് സിംഗ് ( ഹെലിക്യാം), നിത്യ മേരി, ശ്രുതി സി എസ് (മേക്കപ്പ്), ജോഷി പോൾ (ഫിനാൻസ് കൺട്രോളർ), വിജേഷ്, ഹേമൻ (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), നിഷാദ് കുമളി(ലൊക്കേഷൻ മാനേജർ), ജിറ്റ് ജോബ്, സുജിത്ത് ഷാജി (കലാസംവിധാനം), അമീൻ മജീദ്, നിഖിൽ മേനോൻ (അസോസിയേറ്റ് ഡയറക്ടർമാർ), അഖിൽ ബാബു, ശിവമോഹൻ (അസിസ്റ്റൻ്റ് ഡയറക്ടർമാർ), സുദീപ് പ്രസാദ് (ക്യാമറ അസോസിയേറ്റ്), അക്ഷയ് ആൻ്റണി (ക്യാമറ അസിസ്റ്റൻ്റ്), റോക്കി നെടുങ്കണ്ടം ( ഹെലിക്യാം അസിസ്റ്റൻ്റ്),  രാജീവ് മുല്ലപ്പിള്ളി (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), അനൂപ് സിംഗ് പള്ളത്തേരി, (സ്റ്റിൽസ്)  എന്നിവരാണ് "ജാനകി"യുടെ അണിയറ പ്രവർത്തകർ.

 പി.ആർ.സുമേരൻ 
( പി.ആർ. ഓ ) 
 9446190254

No comments:

Powered by Blogger.