കലാനിധിയുടെ ലെനിൻ രാജേന്ദ്രൻ , ചുനക്കര രാമൻകുട്ടി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

കലാനിധിയുടെ  ലെനിൻ രാജേന്ദ്രൻ ,ചുനക്കര രാമൻകുട്ടി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു . 

കലാനിധി  സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആന്റ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റിന്റെ ലെനിൻ രാജേന്ദ്രൻ- ചുനക്കര  രാമൻകുട്ടി സിനിമ,ടെലിവിഷൻ  പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

ശിവശങ്കര പുരസ്കാരം ഓണവില്ല് കുടുംബം കാരണവർ  ബിൻകുമാറിനും,  ശിവപാർവതി പുരസ്കാരം  ചലച്ചിത്ര നടിയും ജീവകാരുണ്യ പ്രവർത്തകയുമായ  സീമാ ജി. നായർക്കുമാണ്. ലെനിൻ രാജേന്ദ്രൻ പുരസ്‌കാരത്തിന്  ചലച്ചിത്ര നിർമാതാവ്  കിരീടം  ഉണ്ണിയും  ചുനക്കര  രാമൻകുട്ടി പുരസ്കാരത്തിന്  ചലച്ചിത്ര  സംവിധായകൻ സാജനും അർഹനായി.

ജനപ്രിയ നടൻ :സന്തോഷ്ക്കുറുപ്പ്. മികച്ച സ്വഭാവ നടൻ :എ. എസ്. ജോബി. ജനപ്രിയ സംഗീത സംവിധായകൻ :രാജീവ്‌ ഒ.എൻ. വി. ജനപ്രിയ ഗായിക :അപർണ രാജീവ്‌. ഗോൾഡൻ മ്യൂസിക്കൽ ആൽബം :നിത്യസ്നേഹ നായകൻ (ഗാനരചന,സംവിധാനം :റഹിം പനവൂർ ). മാധ്യമ മഹിമാ പുരസ്കാരം: മാതൃഭൂമി.ദൃശ്യ മാധ്യമ ശ്രേഷ്ഠ പുരസ്കാരം: ദീപു രേവതി( ചീഫ് റിപ്പോർട്ടർ മനോരമ ന്യൂസ്, സിന്ധു കുമാർ,ചീഫ്ക്യാമറാമാൻ,മനോരമ ന്യൂസ്). പ്രാദേശിക വാർത്താ ചാനൽ :എസിവി ന്യൂസ്‌, തിരുവനന്തപുരം.  മാധ്യമ ശ്രേഷ്ഠ പുരസ്കാരം: സജീവ് ശ്രീവത്സം, സീനിയർ സബ് എഡിറ്റർമാധ്യമം,തിരുവനന്തപുരം ). ആരോഗ്യരത്ന പുരസ്കാരം :നിതിൻ എ. എഫ്. ഏറ്റവും നല്ല  അവതാരക നടൻ : ഫ്രാൻസിസ് അമ്പലമുക്ക്. മികച്ച എന്റർടൈൻമെന്റ്  പ്രോഗ്രാം ഡയറക്ടർ: പ്രദീപ് മരുതത്തൂർ (ഓ മൈ ഗോഡ്, കൗമുദി ടിവി).പുത്തൻ നാടക അവതരണആശയം:റീഡേഴ്‌സ്  ഡ്രാമ, സന്തോഷ്
രാജശേഖരൻ. ജനപ്രിയ വെബ്സീരീസ് പുരസ്കാരം :ഒരു  ഹാപ്പി ഫാമിലി. സോദ്ദേശ ചിത്ര സംവിധായകൻ : പ്രകാശ് പ്രഭാകർ.സംഗീത പ്രതിഭാ പുരസ്കാരം :പാട്ടുവീട്. കേരള തനിമയെക്കുറിച്ച് രചിച്ച  മികച്ച വീഡിയോ ആൽബം: ഉടയാടകൾ  ചാർത്തിയ നാട്.  കാവ്യരത്നപുരസ്കാരം:ഹരികുമാർ കെ. പി.കാവ്യ ശ്രേഷ്ഠ പുരസ്കാരം :പയറ്റുവിള  സോമൻ. കലാനിധി ഗാനമാലിക പുരസ്‌കാരം : ഷാജി ഇല്ലത്ത്. യുവപ്രതിഭാ പുരസ്കാരം: മിൻഹാസ് എം. കെ.ബാലതാര പുരസ്കാരം :ശ്രേയാ മഹേഷ്‌.

മാർച്ച് 1 ചൊവ്വാഴ്ച വൈകിട്ട് 6. 30 ന് തിരുവനന്തപുരം നെയ്യാറ്റിൻകര മഹേശ്വരം ശിവപാർവതി ക്ഷേത്ര സന്നിധിയിൽ  നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ക്ഷേത്രം മേൽശാന്തി കുമാർ മഹേശ്വരത്തിന്റെ  കാർമികത്വത്തിൽ ക്ഷേത്രം മഠാധിപതി സ്വാമി മഹേശ്വരാനന്ദ  സരസ്വതി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കർമം  നിർവഹിക്കും. കലാനിധി ചെയർപേഴ്സണും  മാനേജിംഗ്  ട്രസ്റ്റിയുമായ ഗീതാ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.എസ് രാജശേഖരൻ, രാധികാദേവി റ്റി. ആർ, അനിൽ വള്ളൂർ,വേണു ഞങ്ങാട്ടിരി, കെ. ഗോപകുമാർ, രേവതി നാഥ് തുടങ്ങിയവർ സംസാരിക്കും.
ഹരികുമാർ കെ. പി. യുടെ 'കലാ പൈതൃകം' എന്ന പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്യും.

 'പാട്ടുവീടി'ലെ  രവീന്ദ്രൻ പാടാച്ചേരി, സീന, അനാമിക, വൈഗ എന്നിവർ ഗാനങ്ങൾ ആലപിക്കും. രമേശ്‌റാമും  സിനിമ, ടി വി താരങ്ങളും കലാനിധി പ്രതിഭകളും പങ്കെടുക്കുന്ന സംഗീത, നൃത്തോത്സവവും അരങ്ങേറും. 

റഹിം പനവൂർ
പി.ആർ.ഒ / സിനിമ .
ഫോൺ :9946584007

No comments:

Powered by Blogger.