" മെമ്പർ രമേശൻ 9-ാം വാർഡ് " ഫെബ്രുവരി 18ന് തീയേറ്ററുകളിൽ എത്തും .


അർജ്ജുൻ അശോകൻ , ഗായത്രി അശോക്, ചെമ്പൻ വിനോദ് ജോസ് ,ജോണി ആൻ്റണി , സാബുമോൻ, ഇന്ദ്രൻസ്, മാമുക്കോയ  എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന  രാഷ്ട്രീയ ഫാമിലി എന്റർടെയ്നർ " മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് " ഫെബ്രുവരി 18ന് തിയേറ്ററുകളിൽ എത്തും. 

ബോബൻ & മോളി എന്റെർടെയ്മെന്റാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. രചന ,സംവിധാനം നിർവ്വഹിക്കുന്നത് 
ആന്റോ ജോസ് പെരിയ ,എബി ത്രേസാ പോൾ എന്നിവരാണ്‌. നിർമ്മാണം ബോബനും മോളിയും ,ഏക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോഷി തോമസ് പള്ളിക്കലും , ലൈൻ പ്രൊഡ്യൂസർ മെബിനും, ബോബനും ,ഛായാഗ്രഹണം എൽദോ ഐസക്കും, എഡിറ്റിംഗ് ദീശ ജോസഫും , സംഗീതം കൈലാഷ് മേനോനും, ചീഫ് അസോസിയേറ്റ് ഡയറ്കടർ സുനിൽ കരിയാറ്റുകരയും , ക്രിയേറ്റീവ് കോൺട്രീബ്യൂഷൻ ശബരീഷ് വർമ്മയും , ക്രിയേറ്റീവ് അഡ്മിനിറ്റേർ ഗോകുൽദാസും, കോസ്റ്റുംസ്  മെൽവി. ജെയും , പ്രൊഡക്ഷൻ കൺട്രോളർ ജോബ് ജോർജ്ജും ,
കലാസംവിധാനം പ്രദീപ് എം. വിയും ,മേക്കപ്പ് പ്രദീപ് ഗോപാലാകഷ്ണനും ,സ്റ്റിൽസ് നന്ദു ഗോപാലാകൃഷ്ണനും, ഡിസൈൻ ഓൾഡ് മങ്ക്സും നിർവ്വഹിക്കുന്നു. 

സെഞ്ച്വറി  ഫിലിംസാണ് ഈ  ചിത്രം തീയേറ്ററുകളിൽ
എത്തിക്കുന്നത് .

സലിം പി .ചാക്കോ .
cpk desk . 
 

No comments:

Powered by Blogger.