" ഭൂതകാലം " സൈക്കോളജിക്കൽ ഹൊറർ ത്രില്ലർ .




ഷെയ്ൻ നിഗം ,രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  രാഹുൽ സദാശിവൻ സംവിധാനം ചെയ്ത " ഭൂതകാലം " സോണി ലിവ് ഒടിടിയിൽ റിലീസ് ചെയ്തു. 

ഭൂതകാലങ്ങൾ പലപ്പോഴും വേട്ടയാടുന്ന സത്യങ്ങളാണ് .ഈ ഭൂതകാലവും നമുക്ക് ഇഷ്ടപ്പെടാം. 

വിനു ( ഷെയ്ൻ നിഗം) ഡി.ഫാം പൂർത്തിയാക്കി ജോലി തേടി കഴിയുന്നു. വീട്ടിൽ അമ്മ ആശയും ( രേവതി) ,കിടപ്പിലായ അമൂമ്മയും ( വൽസല മോനോൻ) അടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരുനാൾ അമൂമ്മ മരിക്കുന്നു. വിഷാദ രോഗത്തിന് അമ്മ ആശ മരുന്ന് കഴിച്ച് വരുന്നു. ഇവർ താമസിക്കുന്ന വീട്ടിൽ പല അനിഷ്ട സംഭവങ്ങളും നടക്കുന്നു. ഇത് ആശ, വിനു എന്നിവരെ ഏങ്ങനെ ബാധിക്കുന്നുവെന്നാണ്  സിനിമയുടെ പ്രമേയം പറയുന്നത്. 

ശ്രീകുമാർ ശ്രേയസ്സും, സംവിധായകനും ചേർന്നാണ് രചന നിർവ്വഹിച്ചിരിക്കുന്നു. ഷെഹനാദ് ജലാലിൻ്റെ ഛായാഗ്രഹണവും ,ഗോപീ സുന്ദരിൻ്റെ പശ്ചാത്തല സംഗീതവും ശ്രദ്ധേയം .

ഷെയ്ൻ നിഗം ഫിലിംസിൻ്റെ ബാനറിൽ മാതാവ് സുനില ഹബീബും ,പ്ലാൻ ടി. ഫിലിംസിൻ്റെ ബാനറിൽ തേരേസ റാണിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ഷെയ്ൻ നിഗം ,രേവതി എന്നിവരുടെ  വൈകാരിക രംഗങ്ങളിൽ ഉൾപ്പെടെ അഭിനയം  മികച്ചതാണ്. 

സൈജു കുറുപ്പ് , ജെയിംസ് എലിയ ,മഞ്ജു പത്രോസ്, സാബുമോൻ , ആതിര പട്ടേൽ ബാബു അന്നൂർ ,അഭിറാം രാധാകൃഷ്ണൻ , ജീലു ജോസഫ് ,അരുൺ സണ്ണി, ശങ്കർ രാമചന്ദ്രൻ, മനു ജോസ്, റിയാസ് നർമ്മകല ,സ്നേഹ കുമാരി ,നൗഷാദ് ഷാഹുൽ, കലാധരൻ  തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

ഹൊറർ ത്രില്ലർ സിനിമകളുടെ ഗണത്തിൽ മുൻപന്തിയിൽ '' ഭൂതകാലം " ഉണ്ടാവും. 

Rating : 3.5 / 5.
സലിം പി. ചാക്കോ . 
cpK desk .
 
 
 

No comments:

Powered by Blogger.