നൂറ് വയസ് പിന്നിട്ട ഊർജ്ജസ്വലനായ ഗുരുനാഥന് ആദരം അർപ്പിച്ച് പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് കെ.ടി കുഞ്ഞുമോനും, ബിഷപ്പ് ഡോ. മാത്യുസ് മക്കാറിയോസ് തിരുമേനിയും
പത്തനംതിട്ട ജില്ലയിൽ തുമ്പമൺ ചെന്നീർക്കര സ്വദേശി ശ്രീ. ഏബ്രഹാം കാലായിൽ അത്ര പ്രശസ്‌തനൊന്നുമല്ല. എന്നാൽ ഒരു അധ്യാപകൻ എന്ന നിലയിൽ ഒട്ടനവധി പ്രശസ്തരെയും പ്രഗൽഭരെയും വാർത്തെടുത്ത മഹനീയ വ്യക്തിത്വത്തിൻ്റെ ഉടമയാണ് . പ്രായം കൊണ്ട് നൂറ് തികഞ്ഞിട്ടും ഇന്നും ഊർജ്ജസ്വലൻ. രണ്ടാം ലോക മഹായുദ്ധ കാലത്ത് അന്നത്തെ റോയൽ ഇന്ത്യൻ നേവിയിൽ ജോലി ചെയ്തു അനുഭവ സമ്പത്ത് നേടിയ അദ്ദേഹം പിന്നീട് ആ ജോലി ഉപേക്ഷിച്ച് അധ്യാപക ജോലി ഏറ്റെടുത്ത് ലോകമെമ്പാടുമുള്ള നൂറു കണക്കിന് നല്ല പൗര സമൂഹത്തെ വാർത്തെടുത്തൂ എന്നത് ചരിത്രമാണ്.
അഭിവന്ദ്യ ബിഷപ്പ് ഡോ. മാത്യുസ് മാർ മക്കാറിയോസ് എപ്പിസ്കോപ്പ , പ്രശസ്ത സിനിമാ നിർമ്മാതാവ് ജെൻ്റിൽമാൻ കെ. ടി. കുഞ്ഞുമോൻ എന്നിവർ അവരിൽ ചിലർ മാത്രമാണ്. ഈ പ്രായത്തിലും എല്ലാ ഞായറാഴ്ചയും പത്നി മേരിയേയും ഇരുത്തി കൊണ്ട് സ്വയം കാറോടിച്ച് പള്ളിയിൽ പോകുന്ന കർമ്മ നിരതൻ. ജീവിതത്തിൻ്റെ നൂറു വർഷം പിന്നിടുമ്പോഴും കണ്ണട കൂടാതെ ബൈബിളും പത്രവും വായിക്കുന്ന ഏബ്രഹാം മാസ്റ്റർ നാട്ടുകാർക്കെല്ലാം അത്ഭുതവും അഭിമാനമാണ്.
ഇത്രയും മഹത് വ്യക്തിത്വത്തിന് ഉടമയായ ഗുരുനാഥനെ തൻ്റെ പൂർവ്വ സഹപാഠികളെ കൂട്ടിയിണക്കി ഒരു ചടങ്ങ് നടത്തി ആദരിക്കണം എന്ന ആശ കുഞ്ഞുമോൻ്റെ മനസ്സിൽ ഉദിച്ചു. മാത്രമല്ല തൻ്റെ ബ്രന്മാണ്ട സംരംഭമായ " ജെൻ്റിൽമാൻ2 "ൻ്റെ തുടക്കം അദേഹത്തിൻ്റെ അനുഗ്രഹം വാങ്ങിച്ചു കൊണ്ടാവണം എന്നും കുഞ്ഞുമോൻ ആഗ്രഹിച്ചു. അതിൻ്റെ മുന്നോടി ആയി കഴിഞ്ഞ ദിവസം കുഞ്ഞുമോൻ്റെ നിർദേശ പ്രകാരം ഏബ്രഹാം സാറിൻ്റെ പുത്രൻ ഡോക്ടർ ജോസ് ഏബ്രഹാം, ആരോഗ്യവാനായി 100 വയസു പൂർത്തിയാക്കിയ അദേഹത്തെ ആദരിക്കുന്ന ചടങ്ങ് തുമ്പമണ്ണിൽ നടത്തി.
ചടങ്ങിൽ കെ.ടി. കുഞ്ഞുമോനും ബിഷപ്പ് ഡോക്ടർ മാത്യൂസ് മക്കാറിയോസ് തിരുമേനിയും ഉൾപ്പെടെ ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ സമൂഹത്തിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്ന അദേഹത്തിൻ്റെ ഒട്ടനവധി ശിഷ്യന്മാർ പങ്കെടുത്തു കൊണ്ട് അനുഗ്രഹം വാങ്ങി ആദരിച്ചു. ചടങ്ങിൽ സംബന്ധിച്ചു കൊണ്ട് ആശംസകൾ നേർന്ന കെ.ടീ.കുഞ്ഞു മോൻ ഇങ്ങനെ പറഞ്ഞു.
"ഏബ്രഹാം കാലായിൽ സാർ അവർകളെ ആദരിക്കാനും അദേഹത്തിൻ്റെ അനുഗ്രഹം നേടാനുമായത്
മഹാഭാഗ്യമാണ്. ആ മഹാ ഭാഗ്യം നമുക്ക് എല്ലാവർക്കും അരുളിയ സർവ ശക്തനായ ദൈവത്തോട് നന്ദി പറയുന്നു. അദ്ദേഹം പഠിപ്പിച്ച മിക്കവരും കീർത്തിയോടെയും ഐശ്വര്യത്തോടെയും ലോകത്തിൻ്റെ നാനാ ദിക്കിലും ജീവിക്കുന്നു. അത് നമുക്കെല്ലാം അഭിമാനമാണ്. ഏബ്രഹാം സാറിനെ പോലെ ഒരു ഗുരു നാഥനെ നമുക്കു ലഭിച്ചത് സുകൃതവും നമ്മുടെയൊക്കെ കാരണവന്മാരുടെ അനുഗ്രഹം കൊണ്ടുമാണ്. അദ്ദേഹം നമ്മുടെയും നമ്മുടെ നാടിൻ്റെയും അഭിമാനമാണ്... അദ്ദേഹത്തെ പോലെ ഒരു നല്ല മാർഗദർശി അപൂർവങ്ങളിൽ അപൂർവമാണ്. അദ്ദേഹത്തെ കുറിച്ചുള്ള ഭൂതകാല സ്മരണകൾ ഇവിടെ വിവരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. കാരണം അതു വിവരിക്കുവാൻ എൻ്റെ ആയുസ്സ് തന്നെ തികഞ്ഞെന്ന് വരില്ല. നമുക്കു മാത്രമല്ലാ നമ്മുടെ ഭാവി തലമുറകൾക്കും സാറിൻ്റെ ജീവിതം ഒരു പാഠപുസ്തകമാക്കാം.
നമ്മളെല്ലാം അതിലെ കണ്ണികളാണെന്നതിൽ നമുക്ക് അഭിമാനിക്കാം. ഈ ചടങ്ങിൽ സംബന്ധിക്കുവാനും ഏബ്രഹാം സാറിനെ കണ്ട് അനുഗ്രഹം വാങ്ങുവാനും ഈ എളിയവന് അവസരം ഉണ്ടാക്കി തന്ന സാറിൻ്റെ സഹോദര പുത്രൻ , എൻ്റെസഹസഹപാഠിയായിരുന്ന അഭിവന്ദ്യ ബിഷപ്പ് ഡോ. മാത്യുസ് മാർ മക്കാറിയോസ് അവർകൾക്കും സാറിൻ്റെ പ്രിയ പത്നിയായ ' അമ്മച്ചി ' വി.ജെ . മേരി , പുത്രൻ ഡോ. ജോസ് ഏബ്രഹാം , പുത്രി സൂസൻ റോയ് എന്നിവർക്കും അവരുടെ കുടുംബത്തിനും നന്ദി കെ.ടി കുഞ്ഞുമോൻ നന്ദി പ്രകാശിപ്പിച്ചു.

No comments: