" വരാൽ " ടീമിൻ്റെ റിപ്പബ്ലിക്ക് ദിനാശംസകൾ.



അനൂപ് മേനോൻ,പ്രകാശ് രാജ്,  സണ്ണി വെയ്ൻ കൂട്ടുകെട്ടിലുള്ള  കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരാൽ'. 

വലിയ ക്യാൻവാസിൽ വൻ ബജറ്റിലൊരുങ്ങുന്ന ഈ ചിത്രം വളരെ വേഗമാണ് ചിത്രീകരണം പൂർത്തിയാക്കിയത്.  കണ്ണൻ താമരക്കുളത്തിന്റെപൊളിറ്റിക്കൽ ഡ്രാമയാണ്  'വരാൽ "  അനൂപ്മേനോന്റെതിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ടൈം ആഡ്സ്എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പി.എ സെബാസ്റ്റ്യനാണ്‌നിർമിക്കുന്നത്

ഒരിടവേളയ്ക്ക്‌ ശേഷം മലയാളത്തിലൊരുങ്ങുന്ന, ഏറെ കാലികപ്രാധാന്യമുള്ള ഒരു പൊളിറ്റിക്കൽ ഡ്രാമയായിരിക്കും വരാൽ. ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കപ്പെടുന്ന ചിത്രത്തിൽ  സുരേഷ് കൃഷ്ണ, രൺജി പണിക്കർ, പ്രിയങ്ക നായർ , ശങ്കർരാമകൃഷ്ണൻ,, ഗൗരി നന്ദ, ബിനീഷ് ബാസ്റ്റിൻ, കൊല്ലം തുളസി, സുധീർ, നിത പ്രോമി, മൻരാജ് തുടങ്ങിയവരും വേഷമിടുന്നുണ്ട്‌. 

പശ്ചാത്തല സംഗീതം ഗോപീ സുന്ദറാണ്. എൻ.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനർ. പ്രൊജക്ട് കോർഡിനേറ്റർ; അജിത്ത് പെരുമ്പള്ളി, ഛായാഗ്രഹണം: രവിചന്ദ്രൻ, ചിത്രസംയോജനം: അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ: അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്‌ ഷെറിൻ സ്റ്റാൻലി, അഭിലാഷ് അർജുനൻ, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: സജി കൊരട്ടി, ആർട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ; കെ.ആർ പ്രകാശ്, പി.ആർ.ഒമാർ :  പി.ശിവപ്രസാദ്, സുനിത സുനിൽ,  സ്റ്റിൽസ്: ഷാലു പെയ്യാട് എന്നിവരാണ് മറ്റ്‌ അണിയറപ്രവർത്തകർ.'വരാലി'ന്റെ പ്രധാന ലൊക്കേഷൻ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം
എന്നിവിടങ്ങളിലായിരുന്നു. 

സലിം പി .ചാക്കോ .
cpk desk .
 
 

No comments:

Powered by Blogger.