മെഗാ ഹിറ്റ് സിനിമകളുടെ സംവിധായകൻ വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രം " നൈറ്റ് ഡ്രൈവിലെ " ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. Anna Ben as Riya Roy.
റോഷൻ മാത്യൂ ,അന്ന ബെൻ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " Night Drive - The Hunted Become the Hunters " .
മെഗാ ഹിറ്റ് സിനിമകളുടെ സംവിധായകൻ വൈശാഖ് ഒരുക്കുന്ന പുതിയ ചിത്രം " നൈറ്റ് ഡ്രൈവിലെ " ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.
Anna Ben as Riya Roy.
പുലിമുരുകനും മധുരരാജക്കും ശേഷം ബ്രഹ്മാണ്ഡ സംവിധായകൻ വൈശാഖ് ഒരുക്കുന്ന ചിത്രമാണിത്.
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ സിനിമ. കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് ഈ സിനിമയുടെ പ്രമേയം.
ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്.
അഭിലാഷ്പിള്ള രചനയും ,
ഷാജികുമാര്ഛായാഗ്രഹണവും,രഞ്ജിന് രാജ് സംഗീതവും പശ്ചാത്തല സംഗീതവും , മുരുകൻ കാട്ടാക്കട ഗാനരചനയും ,ഷാജി നടുവിൽ കലാസംവിധാനവും ,മാഫിയ ശശി ആക്ഷൻ സംവിധാനവും, എം.ആർ രാജാകൃഷ്ണൻ ശബ്ദലേഖനവും ,ജിതു പയ്യന്നൂർ മേക്കപ്പും ,അരുൺ മനോഹർ കോസ്റ്റുമും
നിർവ്വഹിക്കുന്നു. സതീഷ് കാവിൽകോട്ടയാണ് പ്രൊഡക്ഷൻ കൺട്രോളർ .
ആൻ മെഗാ മീഡിയായുടെ ബാനറിൽ പ്രിയ വേണു, നീറ്റാ പിൻ്റോ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത് .
" മധുരരാജ " യാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്ത ചിത്രം.
മോഹന്‍ലാലിനെ നായകനാക്കി " മോണ്‍സ്റ്റര്‍ " ആണ് വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.
സലിം പി. ചാക്കോ .
cpk desk .
No comments: