" ആരോ " യിലെ വീഡിയോ ഗാനം റിലീസ് ചെയ്തുജോജു ജോർജ്ജ്,കിച്ചു ടെല്ലസ്,അനുമോൾ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരീം കഥയെഴുതി സംവിധാനം 
"ആരോ" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പ്രശസ്ത സംഗീത സംവിധായകൻ ബിജിബാൽ തന്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ചെയ്തു.

റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകർന്ന് സന്നിധാനൻ, ദേവദത്ത് ബിജിബാൽ,മധു പോൾ എന്നിവർ ആലപിച്ച " ഈ ചെണ്ട കലക്കൻ ചെണ്ട ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.

സുധീർ കരമന,ജയരാജ് വാര്യർ,ടോഷ് ക്രിസ്റ്റി,
കലാഭവൻ നവാസ്,
സുനിൽ സുഖദ,ഹരീഷ് പേങ്ങൻ,മാസ്റ്റർ ഡെറിക് രാജൻ,മാസ്റ്റർ അൽത്താഫ്,
അഞ്ജു കൃഷ്ണ,
ജാസ്മിൻ, അനീഷ്യ, നിയുക്ത എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

വി ത്രീപ്രൊഡക്ഷൻസ്,അഞ്ജലി എന്റർടൈയ്മെന്റ്സ് എന്നി ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെതിരക്കഥ,സംഭാഷണം കരീം, റഷീദ്പാറയ്ക്കൽ
എന്നിവർ ചേർന്നെഴുതുന്നു.
ക്യാമറ-മാധേഷ്,ഗാനരചന-റഫീഖ് അഹമ്മദ്,
സംഗീതം-ബിജിബാൽ,എഡിറ്റർ-നൗഫൽ.പ്രൊഡ്കഷൻ കൺട്രോളർ-താഹീർ മട്ടാഞ്ചേരി,കല-സുനിൽ ലാവണ്യ,മേക്കപ്പ്-രാജീവ് അങ്കമാലി,വസ്ത്രാലങ്കാരം-പ്രദീപ് കടകശ്ശേരി,
സ്റ്റിൽസ്-സമ്പത്ത് നാരായണൻ,പരസ്യകല-എല്ലി മീഡീയ,ഒാഫീസ്‌ നിർവ്വഹണം-അശോക് മേനോൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ- സി കെ ജീവൻ ദാസ്,
അസോസിയേറ്റ് ഡയറക്ടർ-ബാബു അസിസ്റ്റന്റ് ഡയറക്ടർ- സബീഷ്,സുബീഷ് സുരേന്ദ്രൻ,സനീഷ് ശിവദാസൻ,പ്രൊഡക്ഷൻ മാനേജർ-പി സി വർഗ്ഗീസ്.

പി.ആർ.ഒ: എ.എസ് ദിനേശ്.

No comments:

Powered by Blogger.