" ഗില " ടീസർ പുറത്തിറങ്ങി.

റുട്ട് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മനു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന "  ഗിലാ "  എന്ന ചിത്രത്തിൻ്റെ അദ്യ ടീസർ പ്രദർശനത്തിനെത്തി.
സമൂഹ മാദ്ധ്യമങ്ങളുടെ ദുരുപയോഗത്തിന് ഇര
യാകുന്ന ഒരു കൂട്ടം ചെറുപ്പക്കാരും അതുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന കൊലപാതകങ്ങളും പ്രശ്നങ്ങളുമാണ് മനു കൃഷ്ണൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പ്രമുഖ ഓ.ടി.ടി. പ്ലാറ്റ്ഫോമിൽ പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ സുഭാഷ് എന്ന പുതുമുഖമാണ് നായകൻ.
ശ്രിയാ, അനഘ എന്നിവരാണ് നായികമാർ ഇന്ദ്രൻസ്, കൈലാഷ്, ഡോ. ഷിനോയ്, റിനാസ്,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
പ്രശസ്ത പിന്നണി ഗായകൻ ഹരിശങ്കറും ഗായിക ശ്രുതി ശശിധരനും ചേർന്നു പാടിയ 'ഈറൻ കാറ്റിൽ എന്ന ഗാനം നേരത്തേപുറത്തിറങ്ങിയിരുന്നത് ഏറെ പോപ്പുലറായിരുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.