കലാഭവൻ ഷാജോൺ as സൈമൺ പാത്താടൻ in " പുളളി " .

"സൂഫിയും സുജാതയും" എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹനനെ നായകനാക്കി ജിജു അശോകൻ സംവിധാനം ചെയ്ത "പുള്ളി" എന്ന പുതിയ ചിത്രത്തിന്റെ മൂന്നാമത്തെ ക്യാരക്ടർ പോസ്റ്റർ റിലീസായി.

കലാഭവൻ ഷാജോൺ അവതരിപ്പിക്കുന്ന സൈമൺ പാത്താടൻ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസായത്.

കലാഭവൻ ഷാജോൺ.

മലയാള സിനിമയുടെ പ്രധാന നടന്മാരൊപ്പം മാറ്റുരച്ച് അഭിനയത്തിന്റെ വേറിട്ട മുഹൂർത്തങ്ങൾകാഴ്ചവെക്കുന്ന അതുല്യ പ്രതിഭ...
ചെറിയ വേഷങ്ങളിലൂടെ കടന്നുവന്ന് ഇന്ന് മലയാള സിനിമയിൽ ഒഴിച്ചു
കൂടാനാവത്ത അഭിനേതാവ്.
എതു വേഷവും തന്റെ ശൈലിയോടൊപ്പം കയ്യടക്കത്തോടെ.. പ്രതിഫലിപ്പിക്കാൻ ശ്രമിച്ചിട്ടുള്ള ഷാജോൺ ജിത്തു ജോസഫിന്റെ ദൃശ്യത്തിലൂടെ മികച്ച പ്രകടനം കാഴ്ച വച്ചു.
പിന്നീട് ഉറുമ്പുകൾ ഉറങ്ങാറില്ല എന്ന ചിത്രത്തിലെ കാർലോസ് എന്ന വില്ലനിലൂടെ, തന്റെ ട്രാൻസ്‌ഫോർമേഷൻ കപ്പാസിറ്റി അദ്ദേഹം തെളിയിച്ചു. ലഭിക്കുന്നതല്ലാം വിസ്മയത്തോടെ ... തിരിച്ചു നൽകുന്ന ഷാജോൺ... ജിജു അശോകൻ സംവിധാനം ചെയ്യുന്ന ''പുള്ളി"യിൽ നെഗറ്റീവ് ടച്ച്‌ ഉള്ള, സൈമൺ പാത്താടൻഎന്നകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി രഘുനാഥൻനിർമ്മിക്കുന്ന പുള്ളി വേൾഡ് വൈഡായി പ്രദർശനത്തിനൊരുങ്ങുകയാണ്. ഇന്ദ്രൻസ്, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാഭാട്ടിയ,തുടങ്ങിയവരോടൊപ്പം പുതുമുഖങ്ങളും നിരവധി നാടക കലാകാരന്മാരും അഭിനയിക്കുന്നുണ്ട്.

ബിനു കുര്യൻ ഛായാഗ്രാഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്, സംഗീതം-ബിജിബാൽ,കല-പ്രശാന്ത് മാധവ്,വസ്ത്രാലങ്കാരം-അരുൺ മനോഹർ,മേക്കപ്പ്-അമൽ ചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ബിജു കെ തോമസ്,ആക്ഷൻ-വിക്കി മാസ്റ്റർ,സ്റ്റില്‍സ്-ഭവിനീഷ് ഭരതന്‍,പരസ്യക്കല-സിറോ ക്ലോക്ക്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വിനോദ് ശേഖര്‍,വിനോദ്
വേണുഗോപാൽ.

പി ആർ ഒ : എ എസ് ദിനേശ്.

No comments:

Powered by Blogger.