ബാഹുബലി ഗായിക " നയന നായർ " പാടിയ " റൂട്ട്മാപ്പി"ലെ ഗാനം റിലീസ് ചെയ്തു.

ബാഹുബലി ഗായിക നയന നായര്‍ പാടിയ റൂട്ട്മാപ്പിലെ പുതിയ ഗാനം റിലീസ് ആയി...

ബാഹുബലി ഗായിക നയന നായര്‍ പാടിയ റൂട്ട്മാപ്പിലെ പുതിയ ഗാനം റിലീസ് ആയി.നിഖിൽ മാത്യുവും ബാഹുബലി ഗായിക നയന നായരും ചേർന്നാലപിച്ച ഗാനം  പ്രശസ്തനാടനായ അനീഷ് റഹ്മാനാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്.പൂർണമായും പൊളിഞ്ഞു കിടന്ന ഗോഡൗണിൽകലാസംവിധായകൻ മനോജ് ഗ്രീൻവുഡ്‌സിന്റെ നേതൃത്വത്തിൽഅണിയിച്ചൊരുക്കിയ ഗംഭീര സെറ്റ് പാട്ടിന്റെ വിഷ്വല്‍സിനെ കൂടുതല്‍ മനോഹരമാക്കി.
" ഓ വൈഗ..... "  എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ വരികള്‍ രചിച്ചിരിക്കുന്നത് ശരത് രമേശ് ആണ് . 

സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത്  കര്‍മ്മ.  മക്ക്ബൂൽ സൽമാൻ, സിൻസീർ, ആനന്ദ് മൻമദൻ, സുനിൽസുഖദ,സംവിധായകൻ ഡിജോ ജോസ് ആന്റണി , ദീപക് ദിലീപ്, പൂജിത, ഷാജു ശ്രീധർ, ഗോപു കിരണ്‍ തുടങ്ങി വലിയ ഒരു താരനിര റൂട്ട്മാപ്പില്‍ അണിനിരക്കുന്നുണ്ട്. 
ബിനിലവറയുംഷാർജാപ്പള്ളിയും എന്ന മാസ് മസാല എന്റർടൈനറിന് മുന്നോടിയായി ലോക്ക്ഡൌൺസാഹചര്യത്തിൽചെന്നൈയിലും,ചൈനയിലും, തിരുവനന്തപുരത്തും കൊച്ചിയിലുമായി ചിത്രീകരിച്ച ചിത്രത്തിന്റെഅവസാനവട്ട
പണികൾ പുരോഗമിക്കുന്നു. 

കോവിഡ് പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സൂരജ് സുകുമാരന്‍ നായരും അരുണ്‍ കായകുളവും ചേര്‍ന്നാണ്. പത്മശ്രീ മീഡിയാസിന്‍റെ ബാനറില്‍ ശബരിനാഥ് ജി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകന്‍ ആഷിക്ക് ബാബു, അരുണ്‍  ടി ശശി എന്നിവരാണ്.

എഡിറ്റര്‍ കൈലാഷ് എസ് ഭവന്‍, ബി.ജി.എം റിജോ ജോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മുരുഗന്‍ എസ്,കോസ്റ്റ്യും ഗോപിക സൂരജ്, ഷിബു പരമേശ്വരന്‍, മേക്കപ്പ് വിനീഷ് മടത്തില്‍, അര്‍ഷാദ് വര്‍ക്കല,ആര്‍ട്ട് ഡയറക്ടര്‍ & പ്രൊജക്ട് ഡിസൈനര്‍ മനോജ് ഗ്രീന്‍വുഡ്സ്, ചീഫ് അസോസിയേറ്റ് അഖില്‍ രാജ് , ക്രിയേറ്റീവ് ഹെഡ് സുജിത്ത് എസ് നായര്‍, ശരത് രമേശ്, കൊറിയോഗ്രഫി അനീഷ് റഹ്മാന്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ശരത് ശശിധരന്‍,പബ്ലിസിറ്റി ഡിസൈനര്‍ മിഥുന്‍ദാസ്, സ്റ്റില്‍സ് ഷാലു പേയാട്,ഗണേശ് മഹേന്ദ്രന്‍.
പി.ആര്‍.ഓ:  സുനിത സുനില്‍.

No comments:

Powered by Blogger.