രണ്ട് ദിവസം കൊണ്ട് 6കോടി നേടി " ഹൃദയം " .

കേരളത്തിൽ കോവിഡ് പ്രതിസന്ധികൾക്കിടയിലും വമ്പൻ ട്രെൻഡ് ആണ് ഹൃദയം നേടിയിരിക്കുന്നത്. 

അമ്പതു ശതമാനം കപ്പാസിറ്റിയിൽ ആണ്  തീയേറ്ററുകൾപ്രവർത്തിക്കുന്നത്.ഇന്ന് ( ഞായറാഴ്ച )  സിനിമാശാലകൾ അടഞ്ഞും കിടക്കുകയാണ്. 

ആദ്യ ദിവസം കേരളത്തിൽ നിന്ന് ഹൃദയം നേടിയത് രണ്ടു കോടി 72 ലക്ഷം രൂപയാണ്. 1600 ഇൽ അധികം ഷോകൾ ആണ് 460ൽപരം സ്‌ക്രീനുകളിലായി ഈ ചിത്രം ആദ്യ ദിനം കേരളത്തിൽ റിലീസ് ചെയ്തത് . 

ഗംഭീര പ്രേക്ഷക പ്രതികരണം നേടിയതോടെ, രണ്ടാം ദിനം ഏകദേശം 1700ൽപരം  ഷോകളാണ് നടന്നത് .രണ്ടാം ദിനം ഈ ചിത്രം നേടിയത് മൂന്ന് കോടിക്കും മുകളിൽ കളക്ഷൻ ആണ്. 

കേരളത്തിൽ നിന്ന് മാത്രം ഹൃദയം ആദ്യ രണ്ടു ദിവസം കൊണ്ട് ആറ് കോടിയോളമാണ് ഗ്രോസ് ആയി നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ഗൾഫിലും റസ്റ്റ് ഓഫ് ദി വേൾഡ് മാർക്കറ്റിലും ഗംഭീര കളക്ഷൻ നേടുന്ന ഈ ചിത്രം ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ ആഗോള ഗ്രോസ് പത്തു കോടിക്കും മുകളിൽ നേടി എന്നാണ് സൂചന.

No comments:

Powered by Blogger.