ഇന്ദ്രൻസിൻ്റെ വേറിട്ട അഭിനയവുമായി " സ്റ്റേഷൻ 5 " .



പ്രയാൺ ,ഇന്ദ്രൻസ് ,പ്രിയംവദ ക്യഷ്ണൻ ,ഡയാന ഹമീദ്  എന്നിവരെ  പ്രധാന കഥാപാത്രങ്ങളാക്കി പ്രശാന്ത് കാനത്തൂർ സംഗീതവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് " സ്റ്റേഷൻ 5 " .

ഈ ചിത്രത്തിൽ   ഇന്ദ്രൻസ് ചേവംബായി എന്ന ഗ്രാമ പഞ്ചായത്ത് അംഗമായ  ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.മാപ്  ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ മായ ആണ്  ചിത്രം നിർമ്മിച്ചിരിക്കുന്നത്.  

വിനോദ് കോവൂര്‍, സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിൻചി ,പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്നമ്പ്യാർ , ഗിരീഷ് കാറമേൽ ,വേണു മങ്ങാട്  തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

പ്രതാപ് നായരാണ് ചിത്രത്തിൻ്റെ രചയിതാവും ഛായാഗ്രാഹകനും ,റഫീഖ് അഹമ്മദ്, ഹരിലാൽ രാജഗോപാൽ ,പ്രകാശ് മാരാർ എന്നിവർ ഗാനരചനയും നിർവ്വഹിക്കുന്നു. കെ.എസ് ചിത്ര ,വിനോദ് കോവൂർ, നഞ്ചമ്മ ,കീർത്തന ശബരീഷ് , ശ്രീഹരി എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. സാദിഖ് നെല്ലിയോട്ട് പ്രൊഡക്ഷൻ കൺട്രോളറും ,സി.കെ. അജയ് കുമാർ , എം.കെ. ഷെജിൻ ആലപ്പുഴ എന്നിവർ പി.ആർ.ഓ മാരുമാണ്. സെയ്ഫ് ഗാർഡ്എൻ്റർടൈൻമെൻ്റ്സാണ് ചിത്രം റീലീസ് ചെയ്തിരിക്കുന്നത്. 

വട്ടവടയെന്ന  മലയോരഗ്രാമത്തിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് സ്ഥലംമാറ്റം കിട്ടിയ കാർത്തിക്  ഡോക്ടറും, ഇടമലക്കുടി കോളനിയിൽ  ഹാം റേഡിയോ പ്രവർത്തിപ്പിക്കുന്ന പത്മയുമായി കണ്ടുമുട്ടുന്നതും ഇരുവരുടെയും ജീവിതത്തിലുണ്ടാകുന്ന വഴിത്തിരിവുകളുമാണ് സിനിമയുടെ പ്രമേയം. 

" അതിരുകൾ ,മതിലുകൾ " എന്ന ഗാനം ശ്രദ്ധേയമാണ്. "
കേലെ കേലെ കുംബ, മൂപ്പനക്ക്  മൂന്നു കുംബെ.... ഞണ്ടേ തോട്ടുവക്കിലെ ഞണ്ടേൽ കണ്ണ് വച്ച് .... എന്ന ഗാനം വിനോദ് കോവൂരും, നഞ്ചമ്മ ചേർന്ന് ആലപിച്ചിരിക്കുന്നു. 

" അങ്ങനെ ഞാനും പ്രേമിച്ചു, മുന്തിരി മൊഞ്ചൻ " തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രയാൺ ഡോ. കാർത്തിക്കായി തിളങ്ങി.  പ്രിയംവദ ഉണ്ണികൃഷ്ണൻ പത്മയായി മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്. വിനോദ് കോവൂരിൻ്റെ സെൽഫി ജോസഫും നന്നായിട്ടുണ്ട്. മാസ്റ്റർ ഡാവിൻചിയുടെ മണിവാസകം  പ്രേക്ഷക ശ്രദ്ധ നേടുന്നു. 

ഗ്രാമ പഞ്ചായത്ത് അംഗത്തിനു പോലും തെരഞ്ഞെടുപ്പിൽ വോട്ട് ഇല്ലാത്ത സ്ഥിതി, ഇന്നത്തെ ജനാധിപത്യ രീതികൾ ,മാവോയിസ്റ്റുകളായി നിരപരാധികളെ ചിത്രീകരിക്കുന്നത് എല്ലാം സിനിമയുടെ  പ്രമേയത്തിൽ പറയുന്നു. പ്രശാന്ത് കാനത്തൂർ  മലയാള സിനിമയിലെ മികച്ച സംവിധായകരിൽ ഒരാൾ  ആകും നാളെകളിൽ . തിരക്കഥ നന്നായിട്ടുണ്ട്. ഒരു കൊച്ചു നല്ല  സിനിമ .

Rating : 3.5 / 5.
സലിം പി. ചാക്കോ .
cpk desk.

No comments:

Powered by Blogger.