ജീവൻ എം.വിയുടെ " 48 മണിക്കൂർ " മാർച്ചിൽ തീയേറ്ററുകളിൽ എത്തും.മാർക്കോണി മീഡയായുടെ ബാനറിൽ ഉണ്ണിക്യഷ്ണൻ കെ.പി. നിർമ്മിച്ച്  ജീവൻ എം.വി സംവിധാനം ചെയ്യുന്ന ചിത്രമാണ് " 48 മണിക്കൂർ " .48 മണിക്കൂറിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

ലുക്ക്മാൻ ,രാഹുൽ മാധവ്, പാരീസ് ലക്ഷ്മി, സൗമ്യ
മോനോൻ എന്നിവരോടൊപ്പം  നിർമ്മാതാവ് ഉണ്ണികൃഷ്ണൻ  കെ.പി , വില്ലൻ
കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. 

ജഗദീഷ് , ജോയി മാത്യു ,ടി.ജി. രവി ,ശ്രീജിത് രവി , ഹാഷിം ഹുസൈൻ ,അനീഷ് ജി. മേനോൻ, രാജാസാഹിബ്, ശിവജി ഗുരുവായൂർ ,ലിഷോയ്, പുന്നപ്ര പ്രശാന്ത് ,സുധീഷ് അഞ്ചേരി ,സലിം കലാഭവൻ, ബീനിഷ് ബാസ്റ്റിൻ ,നേഹ സക്സേന ,നമിത്ര ,രശ്മി ബോബൻ ,നീന കുറുപ്പ് ,നിഷ മാത്യു എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

അജിത് പൂജപ്പുര രചനയും , വി.കെ.പ്രസാദ് ഛായാഗ്രഹണവും ,ശ്യാം പ്രസാദ് സംഗീതവും ,ലിജോ പോൾ എഡിറ്റിംഗും ,ജീവൻ എം.വി ,ശ്യാം പ്രസാദ് എന്നിവർ ഗാനരചനയും , സുനിൽ നാട്ടയ്ക്കൽ മേക്കപ്പും ,കുക്കു ജീവൻ കോസ്റ്റും, ലവ് ലി ഷാജി ആലപ്പി കലാസംവിധാനവും, ജോൺസൺ മാസ്റ്റർ ആക്ഷൻ കൊറിയോഗ്രാഫിയും, അർജുൻ പ്രകാശ് സ്പോട്ട് എഡിറ്റിംഗും ,തുഷാന്ത് ചാത്തന്നൂർ സ്റ്റിൽസും നർവ്വഹിക്കുന്നു. തോബിയാസാണ്  പ്രൊഡക്ഷൻ കൺട്രോളർ,
എ.എസ് ദിനേശാണ് പി.ആർ. ഓ .

മധു ബാലകൃഷ്ണൻ ,ഫ്രാങ്കോ . നിഖില മോഹൻ ,ശ്രദ്ധ പ്രസന്നൻ എന്നിവർ ഗാനങ്ങൾ ആലപിക്കുന്നു. ഈ ചിത്രം മാർച്ചിൽ തീയേറ്ററുകളിൽ എത്തും. 

സലിം പി. ചാക്കോ .
cpk desk .


 
 
 

No comments:

Powered by Blogger.