സിനിമയുടെ ബാലപാഠങ്ങൾ പറഞ്ഞുതന്ന എൻ്റെ ഗുരു : ഷെബീറലി.

🌹❤നാരായണേട്ടൻ🌹❤

സിനിമയുടെ ബാലപാഠങ്ങൾ പറഞ്ഞുതന്ന എന്റെ ഗുരു

അതെ എന്റെ ആദ്യസിനിമയായ ലക്കിജോക്കേഴ്സ്  എന്നസിനിമയിൽ ഒരേസമയം ഷിബു പഴഞ്ചിറ, രാജേഷ് കല്പത്തൂർ എന്നീ കലാസംവിധായകർ വർക്ക് ചെയ്യുകയും ചില സാങ്കേതികരണത്താൽ അവർ രണ്ടു പേരും മാറി C.K സുരേഷ്(സുരേഷ് സർ ) ജോയിൻ ചെയ്യുകയും ചെയ്‌തു അപ്പോൾ ഏകദേശം സെറ്റ് വർക്കും, ചിത്രീകരണം കൂടി പതിനഞ്ചോളം ദിവസങ്ങൾ പിന്നിട്ടിരുന്നു ഈ ടീമിൽ ആദ്യം വന്നത്
നാരായണേട്ടാനായിരുന്നു.

തിരുവനന്തപുരം. കിള്ളിപ്പാലം വിഘ്നേശ്വര ടൂറിസ്റ്റ് ഹോമിൽ വെച്ചായിരുന്നു ഞാനദ്യമായി നാരായണേട്ടനെ ഞാൻ കാണുന്നത്,,,,,,

എല്ലാവർക്കും അറിയുന്നതുപോലെ ഷർട്ടിലെ ആദ്യബട്ടൺ അഴിച്ചിട്ടും, വെള്ളകരമുണ്ടും, കഴുത്തിലൊരു കളർ തോർത്തും,ഷർട്ടിന്റെ രണ്ടാമത്തെ ബട്ടൺസിൽ ചിരടിൽ കോർത്തിട്ട ഒരു സാധ മൊബൈൽ ഫോണും കാലിലൊരു ഹവായ് ചെരിപ്പും ഇതാണ് നാരായണേട്ടന്റെ സിനിമാവേഷം ....

കയ്യിലുള്ള കറുത്ത ട്രാവലിംഗ് ബേഗുമായി തുറന്നിട്ട എന്റെ 105-ആം റൂമിലേക്ക് കടന്നുവന്ന്  മൊബൈൽ ഫോണിൽ നോക്കി കമിഴ്ന്നുകിടക്കുകയായിരുന്ന എന്നെ നോക്കി വളരെ ഉച്ചത്തിൽ  *"നീ യാണോടാ പട്ടിക്കരയുടെ അനിയൻ"*
 ഒരു ഞെട്ടലോടെ ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അതാ സാക്ഷാൽ " നാരായണൻ വാഴപ്പിള്ളി " .

പറഞ്ഞുകേട്ടടുത്തോളം അത്ര ആകാരഭംഗിയൊന്നും തോന്നിയില്ല അഞ്ചടിയിൽ താഴെയുള്ള ഒരു സാധാമനുഷ്യൻ....

ഞാൻ പെട്ടെന്ന് ചാടി എണീറ്റുനിന്നപ്പോൾ ബാഗ് തുറന്ന് രണ്ടുമൂന്നു ദൈവഫോട്ടോകൾ എടുത്ത് മേശപ്പുറത്തു ചാരിവെച്ചിട്ട് ചന്ദനത്തിരി കത്തിച്ചുവെച്ചു പ്രാർത്ഥനയും കഴിഞ്ഞ് പരിചയപ്പെടലും മറ്റുമായി കുറേനേരം ഞങ്ങൾ രണ്ടുപേരും സംസാരിച്ചു ഭക്ഷണം കഴിച്ചു കിടന്നു...

പിറ്റേദിവസം ലൊക്കേഷനിൽ കിഴക്കേ കോട്ടയിലെ കുതിരമാളികയിൽ ആദ്യം വന്ന ഉടൻ സെറ്റ് വണ്ടിയിൽ നിന്ന് കണ്ടിന്നിയൂട്ടി ബോക്സ്‌ ഉൾപ്പെടെ എല്ലാം പുറത്തെടുത്ത് ഒന്നെന്നുമുതൽ സ്വയം പരിചയപ്പെട്ട് ഒതുക്കിവെച്ചു കഴിഞ്ഞ പതിനഞ്ചു ദിവസത്തോളംഎന്റെ  ആദ്യ സിനിമയുടെ ഭാഗമായ ഞാനെന്ന കലാസംവിധാന വിദ്ദ്യാർത്ഥി ഞാൻ പഠിച്ച പ്രധാനപാടങ്ങളിൽ ഒന്നായിരുന്നു അത്.....

പിന്നീടങ്ങോട്ട് അടുത്തടുത്ത ഒരുപാട് സിനിമകളിൽ ഒന്നിച്ചു അതിൽ പ്രധാനമായും സി.കെ.  സുരേഷ്സാറിന്റെയും കോഴിക്കോട് ശ്രീനി സാറിന്റെയും ചിത്രങ്ങളിലായിരുന്നു.

പിന്നീട്  പ്രശാന്ത് മാധവ്, സുജിത് രാഘവ്, സാലു കെ ജോർജ്,മണി സുചിത്ര, ഉണ്ണി കുറ്റിപ്പുറം എന്നീ കലാസംവിധായകർക്കുമൊപ്പവും പ്രവർത്തിച്ചു അങ്ങനെ തോപ്പിൽ ജോപ്പൻ സിനിമവരെ ഒപ്പം നിൽക്കാനുള്ള ഭാഗ്യവും ഇതിൽ തന്നെ ചില സിനിമകളിൽ മകൻ രതീഷ് വാഴപ്പിള്ളിയും കൂടെയുണ്ടായി......

പിന്നെ തന്നെ വേട്ടയാടിയ കാൻസർ എന്ന വില്ലന്റെ മുന്നിൽ തന്റെ ശരീരം പതിയെ പതിയെ കീഴ്പ്പെടുത്തി കൊടുക്കേണ്ടിവന്നുനാരായണേട്ടന് 😥

*ശ്രീനിസാറിന്റെ* അടുത്തടുത്ത സിനിമകളിൽ നിറസാനിദ്ധ്യമായിരുന്ന ഒരു ടീം തന്നെയുണ്ടായിരുന്നു.
അതിൽ പ്രധാനിയായിരുന്ന നാരായണേട്ടന്റെ കൂടെ ബിനോയ്‌ തലകുളത്തൂർ, ദീപു പള്ളിക്കൽ (അനിൽ കുമാർ )രതീഷ് വാഴപ്പിള്ളി,  കോട്ടയം മണർക്കാട് ബ്ലോക്ക്‌ മെമ്പർ ബിജു തോമസ് മാലം പിന്നെ ഞാനും പിന്നീട് ശ്യാം കാർത്തികേയൻ ഉണ്ണി പരവൂർ (വിനോദ് കുമാർ ) അങ്ങനെയങ്ങനെ ഒരേ സെക്‌ഷനിൽ ഒരു കാറ്റഗറിയാണെങ്കിലും സീനിയോറട്ടറിയുടെ പവറിൽ നാരായണേട്ടന്റെ ശിഷ്യഗണങ്ങളിൽ ഞങ്ങളെല്ലാവരും അനുസരണയോടെ ഒപ്പമുണ്ടായി.....


ജയൻ, നസീർ കാലഘട്ടത്തിൽ തുടങ്ങിയ സിനിമാജീവിതം ഈ തലമുറ വരെ
എത്തിൽക്കുമ്പോൾ തന്റെ ആകെയുള്ള സമ്പാദ്യം തന്റെ ഭാര്യയും,രണ്ടാണ്മക്കളുമാണെന്ന സത്യം താൻ ചെയ്തുതീർത്ത മൂന്നക്ക സിനിമകളുടെ  എണ്ണം പോലെ തൃപ്തിയണയുകയായിരുന്നു നാരായണേട്ടൻ 🙏

ദേഷ്യം  വരുമ്പോഴും , ഇഷ്ടം വരുമ്പഴും " സബീറെ" എന്ന നീട്ടിയും, ചുരുക്കിയുമുള്ള വിളി ഇനിയില്ല...

അസുഖമൂർദ്ധന്യാവസ്ഥയിൽ തുടരുമ്പഴും ഒരു ജേഷ്ടസഹോദരനെപ്പോലെ കൃത്യമായ വിവരങ്ങൾ അന്വേഷിച്ചിരുന്ന നമ്മുടെ അംഗം " മെമ്പർ ബിജുതോമസ് "  വഴിയാണ് നാരായണേട്ടന്റെ വേർപാട്  വിവരം ഞാനറിയുന്നത്....

ദിനംപ്രതി വേദനത്തിന്നുന്നതിനേക്കാൾ നല്ലത് ഒറ്റയടിക്ക് മുകളിലേക്കുപോയമതിയെടാ "യെന്ന് മൂന്നുവർഷം മുന്നേ എന്നോട് പറഞ്ഞതായി ഓർക്കുന്നു 😥

കുറച്ചുസിനിമകളിലും, നിരവധി സീരിയലുകളിലും സ്വാതന്ത്രകലാസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട് 
എന്നെപ്പോലുള്ളഒരുപാടുപേർക്ക് ഗുരുനാഥനായും, വഴിക്കാട്ടിയായും
അനുഭവമായിട്ടുണ്ട്..,

നല്ല ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് ഓരോ അനുപവങ്ങളും പങ്കുവെച്ച്കൂടെ ഉണ്ടായിരുന്ന " നാരായണേട്ടൻ" 
ഓരോ ദിവസകൂടുംതോറുമുള്ള വേദനയിൽ നിന്ന് വിമുക്തികിട്ടിയപ്പോൾ നാരായണേട്ടൻ നമ്മുടെ കൂടെയില്ല...

നാരായണേട്ടന്റെ കൂടെ കൂടുതൽ ഇടപഴകാനുള്ള കാരണക്കാരായ എന്റെ മൂന്നുഗുരുക്കന്മാരും (CK സുരേഷ്സർ , ശ്രീനി സർ, ഉണ്ണി കുറ്റിപ്പുറം) ഇപ്പോൾ നമ്മോടൊപ്പമില്ല ഈ അവസരത്തിൽ ഞാനവരെയും സ്മരിക്കുന്നു 🙏🙏🙏.,.

ചങ്ങനാശ്ശേരി വാഴപ്പിള്ളി കുളങ്ങര കന്നാത്തുവീട്ടിൽ നാരായണൻ
ഭാര്യ :തങ്കമ്മ
മക്കൾ :രതീഷ് നാരായണൻ, അനീഷ് നാരായണൻ
മരുമകൾ :ഉണ്ണിമായ രതീഷ് 

മലയാള സിനിമയിലെ കലാസംവിധാന കുടുംബത്തിലെ കാർന്നവരായ ശ്രീ നാരായണേട്ടന് ഈ പ്രിയ ശിഷ്യന്റെ കണ്ണീരാഞ്ജലി നേരുന്നു 😥😥😥🙏

ഷെബീറലി.
( കലാസംവിധായകൻ) 

No comments:

Powered by Blogger.