ഗിരീഷ് എ.ഡിയുടെ " സൂപ്പർ ശരണ്യ " ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. അർജുൻ അശോകൻ ,അനശ്വര രാജൻ മുഖ്യവേഷത്തിൽ .

തണ്ണീർമത്തൻ ദിനങ്ങൾക്ക് ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെയും ,സ്റ്റക്ക് കൗസ് പ്രൊഡക്ഷൻസിൻ്റെയും ബാനറിൽ ഷെബിൻ ബക്കറും, ഗിരീഷ് എ.ഡിയും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് " സൂപ്പർ ശരണ്യ " .

ഗിരീഷ് എ.ഡി തന്നെയാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഈ ചിത്രത്തിൻ്റെ ഓഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടിയുടെ facebook പേജിലൂടെ റിലീസായി. 

അനശ്വര രാജൻ , അർജുൻ അശോകൻ ,മമിത ബൈജു, വിനീത് വിശ്വം ,സജിൻ ചെറുകയിൽ ,സ്നേഹ ബാബു, സാനത് ശിവരാജ് ,വരുൺ ദാറാ, വിനീത് വാസുദേവൻ ,നസ് ലൻ  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. 

ഗാനരചന സുഹയിൽ കോയയും ,സംഗീതം ജസ്റ്റിൻ വർഗ്ഗീസും ,ഛായാഗ്രഹണം സജിത് പുരുഷനും, എഡിറ്റിംഗ് അകാശ്  ജോസഫ് വർഗ്ഗീസും  നിർവ്വഹിക്കുന്നു. 


സലിം പി. ചാക്കോ .
www.cinemaprekshakakoottayma.com
 
 
 

No comments:

Powered by Blogger.