അനശ്വര രാജൻ ഇനി കോളേജിൽ .



'തണ്ണീർ മത്തൻ ദിനങ്ങ'ളിലൂടെ ഗിരീഷ് എ.ഡി. മലയാളികൾക്ക് സമ്മാനിച്ചത്, ഏറെ മികച്ച ഒരു ചലച്ചിത്രാനുഭവമായിരുന്നു! രണ്ടാം ചിത്രമായ 'സൂപ്പർ ശരണ്യ'യിലെ ആദ്യ ഗാനമായ 'അശുഭ മംഗളകാരി'യിലൂടെ പുതുമ നിറഞ്ഞ മറ്റൊരു ഗാനം മലയാളികൾക്ക് നൽകിയിരിക്കുകയാണ്‌ സംവിധായകൻ. 

നാലു പെൺകുട്ടികളുടെ, കോളേജിലെയും ഹോസ്റ്റലിലേയും അനുഭവങ്ങൾ നർമത്തിൽ ചാലിച്ചാണ് സംവിധായകൻ അവതരിപ്പിച്ചിരുന്നത്.‌ സുഹൈൽ കോയയുടെ വരികൾക്ക്ഈണമിട്ടിരിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്‌. മീര ജോണിയും ശരത് ചേട്ടൻപടിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിൽ അനശ്വര രാജൻ, മമിത ബൈജു, ദേവിക ഗോപാൽ നായർ, റോസ്ന ജോഷി എന്നിവരുടെകഥാപാത്രങ്ങളാണ്‌ പാട്ടിൽ ശ്രദ്ധേയമാകുനത്‌!

അർജുൻ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് വിശ്വം, നസ്‌ലൻ, ബിന്ദു പണിക്കർ, മണികണ്ഠൻ പട്ടാമ്പി, സജിൻ ചെറുകയിൽ, വരുൺ ധാരാ, വിനീത് വാസുദേവൻ, ശ്രീകാന്ത് വെട്ടിയാർ, സ്നേഹ ബാബു, ജ്യോതി വിജയകുമാർ, പാർവതി അയ്യപ്പദാസ്,കീർത്തന ശ്രീകുമാർ, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവർ കൂടാതെ നിരവധി പുതുമുഖങ്ങളും ഈ  ചിത്രത്തിൽ അഭിനേതാക്കളായുണ്ട്‌.

സജിത് പുരുഷൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. ആകാശ് ജോസഫ് വർഗീസ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. ആർട്ട്: നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ: ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ: കെ സി സിദ്ധാർത്ഥൻ, ശങ്കരൻ എ എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ, മേക്കപ്പ്: സിനൂപ് രാജ്, ഡിസൈൻസ്: പ്രതുൽ എൻ ടി, ചീഫ് അസോസിയേറ്റ്: സുഹൈൽ എം, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഈ കുര്യൻ, പ്രൊഡക്ഷൻ എക്സിക്യൂറ്റീവ്സ്: നോബിൾ ജേക്കബ്, രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ: എബി കുര്യൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രാശേരി,  സ്റ്റിൽസ്: അജി മസ്കറ്റ്‌, പി.ആർ.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

No comments:

Powered by Blogger.