വിസ്മയപൂരം തീർത്ത് " മരക്കാർ : അറബികടലിൻ്റെ സിംഹം.

മോഹൻലാലിനെ നായകനാക്കി  പ്രിയദർശൻ ഒരുക്കിയ  ചരിത്ര സിനിമയാണ് " മരക്കാർ  : അറബികടലിന്റെ സിംഹം " . പ്രിയദർശനും, അനി ഐ.വി. ശശിയും ചേർന്നാണ് തിരക്കഥ നിർവ്വഹിച്ചത്.  
ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സാങ്കേതികപൂർണ്ണതയോടെയാണ് പ്രിയദർശൻ ഈ ചിത്രം ഒരുക്കിയത് .

സാമൂതിരി രാജവംശത്തിലെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാർ നാലാമൻ്റെ കഥയാണ് ഇതിവൃത്തം. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു. 

ഗ്രാഫിക്സും , വിഷ്യൽസും കൂടി ഒരു സൂപ്പർ അനുഭവമാണ് പകർന്നത്. കടൽ പോരാട്ടങ്ങളുടെ സീനുകൾ വിഷ്വൽ ട്രീറ്റാണ് നൽകിയത് .
മാര്‍വെല്‍ സിനിമകള്‍ക്ക് വി.എഫ്.എക്‌സ് ഒരുക്കിയ അനിബ്രയിനാണ് മരയ്ക്കാറിന് വി.എഫ്.എക്‌സ് ഒരുക്കിയത്. ലോക സിനിമയിലെ തന്നെ പല വമ്പൻ  സിനിമകള്‍ക്കും വി. എഫ്. എക്സ് അനിബ്രയിനാണ് ഒരുക്കിയത്. വി.എഫ്. എക്സ്  സാങ്കേതിക വിദ്യകള്‍ ഇത്ര മനോഹരമായി ഇതുവരെ മറ്റൊരു മലയാള സിനിമയിലും ഉള്‍പ്പെടുത്തിയിട്ടില്ല. 

" ചതിയൻമാരുടെ ശവമടക്കേണ്ടത് പൂവും ചന്ദനവുമിട്ടല്ല " തുടങ്ങിയ പഞ്ച്  ഡയലോഗുകൾ സിനിമയിൽ ഉണ്ട്. ഗംഭീര  ആക്ഷൻ സീനുകൾ സിനിമയുടെ ഹൈലൈറ്റാണ്. 

മോഹൻലാൽ കുഞ്ഞാലി മരക്കാർ  നാലാമനായും, അർജുൻ സർജ ആനന്ദനായും, സുനിൽ ഷെട്ടി ചന്ദ്രോത്ത് പണിക്കരായും ,പ്രഭു 
താങ്ങുടായും , പ്രണവ് മോഹൻലാൽ കുഞ്ഞാലി മരക്കാർ  നാലാമൻ്റെ കുട്ടികാലവും ,അശോക് സെൽവൻ അച്യൂതനായും, മഞ്ജു വാര്യർസുബൈദായായും, അന്തരിച്ച നെടുമുടി വേണു സാമൂതിരിയായും , കീർത്തി സുരേഷ് അർച്ചനയായും, കല്യാണി പ്രിയദർശൻ ആയിഷയായും , മുകേഷ്  ദമേത്ത് പണിക്കരായും ,സിദ്ദിഖ് പാട്ടു മരക്കാറായും , സംവിധായകൻ ഫാസിൽ കുട്ടി അലി മരയ്ക്കാറായും , സുഹാസിനി മണിരത്നം കദീജുമ്മയായും , ഇന്നസെൻ്റ് നമത്ത് കുറുപ്പായും ,കെ.ബി. ഗണേഷ്കുമാർ വേർകൊട്ട് പണിക്കരായും ,മാമുക്കോയ അബുബേക്കർ ഹാജിയായും, നന്ദു കുതിരവട്ടത്ത് നായരായും, ഹരീഷ് പേരടി മങ്ങാട്ട് അച്ചനായും ,ബാബുരാജ് പുതുമന പണിക്കരായും, സുരേഷ് കൃഷ്ണ മൊയ്തു  ആയും , മണിക്കുട്ടൻ മായിൻക്കുട്ടിയായും ,സന്തോഷ് കീഴാറ്റൂർ കോക്കാട്ട് പണിക്കരായും , ജി. 
സുരേഷ്കുമാർ  കൊച്ചി രാജാവായും , ജെയ് ജെ. 
ജാക്കിറിറ്റ് ജുവനായും ,കോമൽ ശർമ്മ പുതുമന തമ്പുരാട്ടിയായും,മാക്സ് കാനിഹാം  ആൻട്രേ ഫുർട്ടണോ ഡി മെൻറ്റോക്ക ആയും ,ടോബി സോവർ,ബാക്ക് വൈസ്റോയ് ഫ്രാൻസികോ ഡി ഗാമയായും, പോൾ ഹോണ്ട് ലി ആൽഫോൻസോ ഡി.
നൂറോൻഹ ആയും,
ഇവരോടൊപ്പം അർജുൻ നന്ദകുമാർ ,വീണ നന്ദകുമാർ, കൃഷ്ണപ്രസാദ് , ഷിയാസ് കരീം, നിർമ്മാതാവ് ആൻ്റണി പെരുംബാവൂർ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

സംഗീതം റോണി റാഫേലും, ഗാനരചന ബി.കെ. ഹരി നാരായണൻ ,ഷാഫി കൊല്ലം, പ്രിയദർശൻ ,പ്രഭാവർമ്മ എന്നിവരുമാണ് .എം.ജി ശ്രീകുമാർ ,കെ .എസ് .ചിത്ര, ശ്രേയാ ഘോഷാൽ ,കെ എസ് ഹരിശങ്കർ ,രേഷ്മ രാഘവേന്ദ്രാ, വിനീത്  ശ്രീനിവാസൻ, ശ്വേതാ മോഹൻ, സിയ ഉൾ ഹക്ക് വിഷ്ണുരാജ്, ജോസി ആലപ്പുഴ  എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലൈൽ ഇവാൻസ് റോഡീർ അങ്കിത്ത് സുരി പശ്ചാത്തല സംഗീതവും ഒരുക്കുന്നു. ഛായാഗ്രഹണം എസ്. തിരുവും,എഡിറ്റിംഗ് എം.എസ് അയ്യപ്പൻ നായരും, പ്രൊഡക്ഷൻ ഡിസൈനർ  സാബു സിറിളും, കലാ സംവിധാനം സിറിൾ കുരുവിള, തേജസ് അൻവാനെയും , കോസ്റ്റുംസ് ഇന്ദ്രാക്ഷി പട്നായിക് ,വി. സായ് ,സുജിത്ത് സുധാകരൻ എന്നിവരും , മേക്കപ്പ് പട്ടണം റഷീദും, പി.ആർ. ഓ : ഏ. എസ് ദിനേശും  നിർവ്വഹിക്കുന്നു. 

അനി ഐ.വി ശശി ,രേവതി സുരേഷ്കുമാർ ,അഭയ് വാര്യർ എന്നിവർ അസോസിയേറ്റ് സംവിധായകരുമാണ്. ത്യാഗരാജൻ ,കാസു നെഡാ, സുരവൻ സച്ചുകോറൻ എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത് . സിദ്ധാർത്ഥ് പ്രിയദർശൻ വിഷ്യൽ എഫ്ക്റ്റസ് കോ- ഓർഡിനേറ്ററാണ് .

ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റെർടെയിൻമെന്റ്സ് , കോൺഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ , സന്തോഷ് ടി. കുരുവിള, റോയി സി.ജെ എന്നിവരാണ്  സിനിമ നിർമ്മിച്ചിരിക്കുന്നത്. സുരേഷ് ബാലാജി ,ജോർജ്ജ് പയസ് എന്നിവരാണ് ഏക്സിക്യൂട്ടിവ് നിർമ്മാതാക്കൾ .നൂറ് കോടിയിൽപരം രൂപയാണ്  മുതൽ മുടക്ക്. 

ഹൈദ്രാബാദ് രാമോജി ഫിലിം സിറ്റിയിലാണ് കുറെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്. " ഒപ്പം " എന്ന സിനിമയ്ക്ക് ശേഷം മോഹൻലാലും , പ്രിയദർശനും ഒന്നിക്കുന്ന സിനിമയാണിത്. 
സിനിമ തീയേറ്ററിൽ എത്തുന്നതിനും മുന്‍പ് തന്നെ മൂന്നു ദേശീയ പുരസ്‌കാരങ്ങളാണ് ഈ പ്രിയദര്‍ശന്‍ ചിത്രം നേടിയത്. മികച്ച ഫീച്ചര്‍ ഫിലിമിനുള്ള പുരസ്‌കാരവും , മികച്ച കോസ്റ്റ്യൂം ഡിസൈനിനുള്ള അവാര്‍ഡ് സുജിത് സുധാകരന്‍, വി.സായ് എന്നിവർക്കും ,സിദ്ധാര്‍ഥ് പ്രിയദര്‍ശന്  മികച്ച സ്‌പെഷ്യല്‍ എഫക്ടിനുള്ളപുരസ്‌കാരത്തിനുംഅര്‍ഹനായി. 

മൂന്ന് മണിയ്ക്കുർ ഒരു മിനിറ്റ്  ദൈർഘ്യമുള്ള ഈ സിനിമ മാക്സ് മൂവിസും, വി. ക്രിയേഷൻസും ചേർന്നാണ്    തീയേറ്ററുകളിൽ ഈ ചിത്രം  എത്തിച്ചിരിക്കുന്നത് . പ്രീ ബുക്കിംഗിലൂടെ ചിത്രം നൂറ് കോടി ക്ലബ്ബിൽ ഇടം നേടി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളം, തമിഴ് ,ഹിന്ദി ,തെലുങ്ക് ,കന്നട ഭാഷകളിലായി 4100 തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തിയിരിക്കുന്നത്. കേരളത്തിൽ 616
തീയേറ്റുകളിലും  സിനിമ എത്തി. 

പ്രണവ് മോഹൻലാൽ , ഹരീഷ് പേരടി ,അന്തരിച്ച നെടുമുടി വേണു എന്നിവരുടെ അഭിനയം പ്രേക്ഷക ശ്രദ്ധനേടി.
മോഹൻലാൽ മികച്ച അഭിനയം കാഴ്ചവച്ചിരിക്കുന്നു. പ്രിയദർശൻ്റെ സംവിധാന മികവും എടുത്ത് പറയാം. 

ചതി, വഞ്ചന, പ്രതികാരം, പ്രണയം തുടങ്ങി എല്ലാ വികാരങ്ങളും സിനിമയില്‍ ഉണ്ട്. ഒരു ആക്ഷന്‍ സിനിമ മാത്രമല്ല " മരക്കാര്‍: അറബികടലിൻ്റെ സിംഹം " 
ഇമോഷണല്‍ ആയ കുറേ സീനുകളും സിനിമയില്‍ ഉൾപ്പെടുത്തിയിട്ടുണ്ട് .

മലയാള സിനിമയു‌ടെ  ചരിത്രത്തിലെ ഏറ്റവും വലിയ  ഹിറ്റാകും ഈ ചിത്രം. എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ പറ്റിയ ഒരു സിനിമകൂടി എത്തി .
ചരിത്രത്തോട് നീതി പുലർത്താൻ പകുതിയെ കഴിഞ്ഞിട്ടുള്ളൂവെന്ന് അണിയറ പ്രവർത്തകർ തന്നെ മുൻകൂട്ടി സൂചിപ്പിച്ചിട്ടുള്ളതാണ്. മലയാള സിനിമയെ ലോകസിനിമയുടെ നെറുകയിൽ എത്തിക്കാൻ ഈ സിനിമയ്ക്ക് കഴിയുമെന്ന് ഉറപ്പാണ്.

" ചരിത്രവും ഭാവനയും കൂടി ചേർന്നുള്ള സിനിമയാണ് " മരക്കാർ : അറബികടലിൻ്റെ സിംഹം " .

Rating : 4 / 5.
സലിം പി. ചാക്കോ .
CPK Desk .


" അന്തരിച്ച നെടുമുടി വേണു ചേട്ടന് ആദരാഞ്ജലികൾ നൽകാത്തത് ശരിയായില്ല" .

No comments:

Powered by Blogger.