മനീഷ് കുറുപ്പിൻ്റെ " വെളളരിക്കാപ്പട്ടണ"ത്തിലെ " മാനം തൊട്ടെ നമ്മൾ ...." ഗാനം ഇന്ന് വൈകിട്ട് നാലിന് മനോരമ മ്യൂസിക്കിൽ റിലീസ് ചെയ്യും.

മനീഷ് കുറുപ്പിൻ്റെ  " വെള്ളരിക്കാപ്പട്ടണം"  സിനിമയിലെ ഗാനം ഇന്ന് 
( ഡിസംബർ 29 ) വൈകിട്ട് നാല് മണിയ്ക്ക്  മനോരമ മ്യൂസിക്കിൽ  റിലീസ് ചെയ്യും.

ഈ  സിനിമയുടെ പതിനാല് മേഖലകൾ  കൈകാര്യം ചെയ്ത്കൊണ്ടാണ് മനീഷ് കുറുപ്പിൻ്റെ " വെള്ളരിക്കാപ്പട്ടണം"   റിലീസ് ചെയ്യുവാൻ പോകുന്നത്. 

ഇന്ന് റിലീസ് ചെയ്യുന്ന "മാനം തൊട്ടേ നമ്മൾ പറന്നുയരാം....." എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ  വരികൾ കെ ജയകുമാർ ഐ.എ. എസിൻ്റേതാണ്. ശ്രീജിത്ത് ഇടവനയാണ്  സംഗീതം നൽകിയിരിക്കുന്നത്.

സിനിമയിലെ " ഒന്നാനാം കുന്നിൽ......"  എന്ന ഗാനം എൺപത് ലക്ഷം  ആളുകളിലേക്ക് എത്തിയിരുന്നു,  വൈറലായ ഒന്നാനാംകുന്നിൽ.... എന്ന ഗാനരചന നിർവ്വഹിച്ചത്  മനീഷ് കുറുപ്പ് തന്നെയാണ് .

മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരഭിനയിക്കുന്ന സിനിമക്കും ഇതേ  പേര് നൽകിയതിനെ തുടർന്ന് " വെള്ളരിക്കപ്പട്ടണം"സാമൂഹ്യമാധ്യമങ്ങളിലടക്കം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.. സിനിമയുടെ സെൻസർ തടയാണമെന്ന് ആവശ്യപ്പെട്ട്  മഞ്ജുവാര്യർ ഉൾപ്പടെയുള്ളവർ  സിനിമയുടെ അണിയറ പ്രവർത്തകർ സെൻസർ ബോർഡിന് കത്തയച്ചിരുന്നു..

പുതുമുഖങ്ങളായ ടോണി സിജി മോൻ, ജാൻവി ബൈജു ,ഗൗരി ഗോപിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .മുൻ മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ ,വി.എസ് സുനിൽകുമാർ എന്നിവരോടൊപ്പം എം.ആർ. ഗോപകുമാർ ,ബിജു സോപാനം, ജയൻ ചേർത്തല ,കൊച്ചു പ്രേമൻ ,ആദർശ് ചിറ്റാർ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. 

വിജിത്ത് വേണുഗോപാൽ, അഖിൽ ജെ.പി, ജ്യോതിഷ് ആരംപുന്ന എന്നിവർ സംവിധാന സഹായികളാണ്. ധനപാലാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. രാജീവ് ഇളമ്പൽ ,ജർഫാൻ  ഇമാം, സതീഷ് മേക്ഓവർ ,ശ്രീജിത്ത് പെരുമന , അനീഷ് 
വിഡിയോകോൺ, കൃഷ്ണപ്രസാദ് കെ.വി ,
സിഗിമോൻ ജോർജ്ജ്, ഷംസുദീൻ , സുനിത സജീവ് എന്നിവർ അണിയറ പ്രവർത്തകരാണ്.

ബി. ലെനിൻ്റെ സഹായി ആയിരുന്നു അനീഷ് കുറുപ്പ് . ഈ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിംഗ് ,ഗാനരചന, പ്രൊഡ്ക്ഷൻ കൺട്രോളർ, ലൈൻ പ്രൊഡ്യൂസർ, കലാസംവിധാനം ,ആക്ഷൻ കോറിയോഗ്രാഫി തുടങ്ങിയ മേഖലകൾ കൈകാര്യം  ചെയ്തിതിരിക്കുന്നത്  മനീഷ് കുറുപ്പ്  തന്നെയാണ്.

സലിം പി. ചാക്കോ .
cpk desk .
 

No comments:

Powered by Blogger.