" ബൈനറി " ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

 

ജോയ് മാത്യു, അനീഷ് ജി മേനോൻ,സങ്കീർത്തന സുനീഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജാസിക് അലി സംവിധാനം ചെയ്യുന്ന ചിത്രമാണ് " ബൈനറി ".

മലയാള സിനിമയിലെ പ്രശസ്ത താരങ്ങളായ ഷീല, സുരഭി, വിനോദ് കോവൂർ തുടങ്ങിയവരുടെ  സാന്നിധ്യത്തിൽ "ബൈനറി "എന്ന  സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കോഴിക്കോട് വെച്ച് റിലീസ് ചെയ്തു.

ആർ.സി ഗ്രൂപ്പിൻ്റെ ബാനറിൽ മിറാജ് മുഹമ്മദ്, രാജേഷ് ബാബു ശൂരനാട് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "ബൈനറി" എന്ന സിനിമയിൽ ലെവിൻ, നവാസ് വള്ളിക്കുന്ന്, കിരൺ രാജ്, ചാലിയാർ രഘു, നിർമ്മൽ
പാലാഴി,ഹരിത തുടങ്ങിയവരും അഭിനയിക്കുന്നു.

ക്യാമറ-സജേഷ് രാജ്, സംഗീതം-എം കെ അർജ്ജുനൻ,
കഥ,തിരക്കഥ-ജ്യോതിഷ് നാരായണൻ, ബിനോയ് പി.എം,സംഭാഷണം-ചാലിയാർ രഘു,ചീഫ് അസോസിയേറ്റ്-സച്ചി ഉണ്ണികൃഷ്ണൻ,ഡിസൈൽ-അദിൽ ഒല്ലൂർ, കൺട്രോളർ-ഗിജേഷ് നെല്ലിക്കുന്നുമ്മേൽ.

എറ്റവും നൂതനമായ ടെക്നോളജി ഉപയോഗിച്ച് ബാങ്കിലുള്ളസാധാരണക്കാരൻ്റെ പണം എങ്ങനെ അപഹരിക്കപ്പെടുന്നുവെന്ന് ദൃശ്യവിസ്മയത്തോടെ വെളിപ്പെടുത്തുന്ന ത്രില്ലർ ചിത്രമാണ് " ബൈനറി ".

പി ആർ ഒ : 
എ എസ് ദിനേശ്.

No comments:

Powered by Blogger.