ടോവിനോ തോമസിൻ്റെ " നാരദൻ " ജനുവരി 27ന് റിലീസ് ചെയ്യും.

ടോവീനോ തോമസ് ,അന്ന ബെൻ, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  
ആഷിക് അബു  സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നാരദന്‍റെ'  ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജനുവരി 27ന് തിയേറ്ററുകളിൽ എത്തും. 

ഒരു കൂട്ടം പഴയ ടെലിവിഷന്‍ സെറ്റുകളില്‍ ഒരു കൊളാഷ് കണക്കെയാണ് നായകന്‍റെ മുഖം ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഉള്ളത് . 

'വൈറസി'നു ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന  ചിത്രമാണിത്.ഉണ്ണി ആര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സന്തോഷ് ടി.കുരുവിളയും റിമ കല്ലിങ്കലും ആഷിക് അബുവും ചേര്‍ന്നാണ്. ഛായാഗ്രഹണം ജാഫര്‍ സാദ്ദിഖ്, സംഗീതം ഡിജെ ശേഖര്‍, എഡിറ്റിംഗ് സൈജു ശ്രീധരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്, സൗണ്ട് ഡിസൈന്‍ ഡാന്‍ ജോസും സൈജു ശ്രീധരനും ചേര്‍ന്ന്, വസ്ത്രാലങ്കാരം മഷര്‍ ഹംസ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ബിബിന്‍ രവീന്ദര്‍, പിആര്‍ഒ ആതിര ദില്‍ജിത്ത്, വിതരണം ഒപിഎം സിനിമാസ്. 
 
മായാനദിക്ക് ശേഷം ടോവിനോ തോമസ്  നായകനാവുന്ന ആഷിക്അബുചിത്രവുമാണിത്. 

No comments:

Powered by Blogger.