മികച്ച കാഴ്ചാനുഭവം നൽകുന്ന ഹൊറർ ചിത്രമാണ് " ക്ഷണം " .സുരേഷ് ഉണ്ണിത്താൻ്റെ ശക്തമായ തിരിച്ചുവരവ് .സ്നേഹ അജിത് തിളങ്ങി.


സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ  ചിത്രം  " ക്ഷണം" തീയേറ്ററുകളിൽ എത്തി.  അത്മക്കളുമായി സംസാരിക്കാൻ കഴിയും എന്നുള്ളതാണ് സിനിമയുടെ പ്രമേയം .

ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകനും വിദ്യാർത്ഥികളും ലോക്കേഷൻ തേടി ഹിൽ സ്റ്റേഷനിൽ എത്തുന്നു. അവിടെയുള്ള ബംഗ്ലളാവിൽ പ്രേതബാധ ഉള്ളതായി അവർക്ക് ബോദ്ധ്യപ്പെടുന്നു. അവിടെ വച്ച് പാരാ സൈക്കോളജി പണ്ഡിതനെ കണ്ടുമുട്ടുന്നു. 

മോക്ഷം കിട്ടാതെ അലയുന്ന ആത്മാക്കളെ ഓജോ ബോർഡിലുടെ വിളിച്ച് വരുത്തുന്നു. ഗായത്രിയുടെ അത്മാവിൻ്റെ ലക്ഷ്യം പൂർത്തിയാക്കാൻ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ്            " ക്ഷണം " പറയുന്നത്. 

ലാൽ ,തമിഴ് നടൻ ഭരത് , സ്നേഹ അജിത്, അജ്മൽ അമീർ  ,ബൈജു സന്തോഷ്, മാലാപാർവതി, ദേവൻ, ശ്രീകുമാർ ,ലേഖ പ്രജാപതി കൃഷ് ,വിവേക്, ആനന്ദ്, അനു  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. സംവിധായകൻ ലാൽ ജോസ് അതിഥി താരമാണ് .

ശ്രീകുമാർ അരൂക്കുറ്റി രചനയും, ജെമിൻ ജോം അയ്യനേത്ത്ഛായാഗ്രഹണവും, ഗോപീ സുന്ദർ പശ്ചാത്തല സംഗീതവും, ഹരി നാരായണൻ, എസ്. രമേശൻനായർ , റഫീഖ് അഹമ്മദ് എന്നിവർ ഗാനരചനയും , ബിജി ബാൽ ,  വിഷ്ണു മോഹൻ സിത്താര എന്നിവർ സംഗീതവും, സോബിൻ എസ്. എഡിറ്റിംഗും, പട്ടണം ഷാ മേക്കപ്പും  നിർവ്വഹിക്കുന്നു . ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ .വാർത്ത പ്രചരണം എ.എസ്.ദിനേശാണ് .

ഡിഷാൻ മൂവി ഫാക്ടറിയും, റോഷൻ പിക്ച്ചേഴ്സും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സുരേഷ് ഉണ്ണിത്താൻ ,റെജി തമ്പി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് .

ജെമിൻ ജോം .അയ്യനേത്തിൻ്റെ  ഛായാഗ്രഹണം സിനിമയ്ക്ക് മാറ്റ് കൂട്ടി. ആദ്യമായി ഹൊറർ സിനിമയ്ക്ക് പശ്ചാത്തല സംഗീതം  ഗോപീ സുന്ദർ ഒരുക്കിയിരിക്കുന്നു. 

ഭരത് , അജ്മൽ ബഷീർ ,ലാൽ എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ചു. പുതുമുഖം സ്നേഹ അജിത് ഏയ്ഞ്ചലീനായി തിളങ്ങി. ബോള് വുഡ് താരം ലേഖ പ്രജാപതിയുടെ വേഷവും പ്രേക്ഷക ശ്രദ്ധ നേടി.  

മലയാള സിനിമ രംഗത്ത് സജീവമായിരുന്ന സുരേഷ് ഉണ്ണിത്താൻ നീണ്ട ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ച് വരവ് ഈ ചിത്രത്തിലുടെ നടത്തിയിരിക്കുകയാണ്. 
വേറിട്ട ഹെറർ ചിത്രമാണ് " ക്ഷണം " .

Rating : 3.5 / 5 
സലിം പി.ചാക്കോ .
 

No comments:

Powered by Blogger.