ആദിയുടെ " പന്ത് " ZEE കേരളത്തിൽ നവംബർ 28 ഞായർ ഉച്ചയ്ക്ക് 12.30ന് .

ആദി രചനയും  സംവിധാനവും നിർവ്വഹിച്ച  " പന്ത് " മലയാളം ടെലിവിഷൻ പ്രീമിയറായി നവംബർ 28 ഞായറാഴ്ച ഉച്ചയ്ക്ക് 12.30ന് ZEE കേരളം ചാനലിൽ പ്രദർശിപ്പിക്കും. 

ഈ ചിത്രത്തിലെ അഭിനയത്തിനാണ് അബനി ആദിയ്ക്ക്  ബാലനടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. ആമിന എന്ന കഥാപാത്രത്തെയാണ് അബനി ആദി അവതരിപ്പിച്ചത്. 
എട്ട് വയസുള്ള ആമിനയ്ക്ക് ഫുട്ബോളിനോടുള്ള താൽപര്യമാണ് സിനിമയുടെ പ്രമേയം. 

വിനീത് ,നിലമ്പൂർ  ആയിഷ, ഇന്ദ്രൻസ്, സുധീഷ് , ഇർഷാദ് അലി ,അജു വർഗ്ഗീസ് , ജയകൃഷ്ണൻ, സുധിർ കരമന ,
അഞ്ജലി നായർ ,പ്രസാദ് കണ്ണൻ ,ശാന്തകുമാരി ,ബീഗം റാബിയ ,സ്നേഹ ശ്രീകുമാർ എസ്.പി ശ്രീകുമാർ , അന്തരിച്ച നെടുമുടി വേണു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. 

ഷാജി ശങ്കരമംഗലമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സംഗീതം ഇർഷാൻ ദേവും, ഛായഗ്രഹണം അശ്വഘോഷും, എഡിറ്റിംഗ് അതുൽ വിജയും, കലാസംവിധാനം രമേശ് ഗുരുവായൂരും ,ആക്ഷൻ സംവിധാനം ബ്രൂസ്‌ലി രാജേഷും നിർവ്വഹിക്കുന്നു. 


സലിം പി .ചാക്കോ .
cpk desk.

No comments:

Powered by Blogger.