" തണ്ണിവണ്ടി " പ്രദർശനത്തിന്.സൂപ്പര്‍ ഹിറ്റ് ചിത്രമായ 96ലൂടെ മലയാളികളുടെ  പ്രിയ താരമായി മാറിയ ദേവ ദര്‍ശനി ചേതനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ മാണിക്യ വിദ്യ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം "തണ്ണി വണ്ടി ".

വിവിധ ഭാഷകളിലായി പ്രദര്‍ശനത്തിനൊരുങ്ങുന്നു.
ലോക പ്രശസ്ത  അഡ്വ വൻ ജറസ് ചാനൽ റിയാലിറ്റി ഷോ  പ്രോഗ്രാമായ സർവൈവർ,
ദക്ഷിണേന്ത്യയിലാദ്യമായി 
കൊടും വനത്തിലും ദ്വീപിലും,കടലിലുമായി    ചിത്രീകരിച്ച് സീ തമിഴ് ചാനലിൽ   അർജുൻ സർജ നയിക്കുന്ന ജനപ്രിയമായ 
സർവൈവർ റിയാലിറ്റി ഷോ പ്രോഗ്രാമിലെ  താരവും,യുവ നടനുമായ ഉമാപതി രാമയ്യ തണ്ണി വണ്ടിയുടെ  നായകനാവുന്നു.

പ്രശസ്ത സംവിധായകനും നടനും ദേശീയ അവാർഡ് ജേതാവുമായ തമ്പി രാമയ്യ യുടെ മകനാണ് ഉമാപതി രാമയ്യ.
സംസ്കൃതി ഷേണായി  നായികയാവുന്ന ഈ ചിത്രത്തിൽ  ഗോദയിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാല ശരവണന്‍ അഭിനയിക്കുന്നു. 

 ശ്രീ ശരവണ ഫിലിംസ് ആന്റ് ആർട്സിന്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന  മൂന്നാമത്തെ  ചിത്രമാണ്
" തണ്ണി വണ്ടി ". രണ്ട് പതിറ്റാണ്ടിലധികമായി തമിഴ് ചലച്ചിത രംഗത്ത് പ്രവർത്തിക്കുന്ന മാണിക്യ വിദ്യ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "തണ്ണി വണ്ടി".

 എസ് എൻ വെങ്കിട് ഛായാഗ്രാഹണം നിർവ്വഹിക്കുന്നു.
 കൊറിയോഗ്രാഫി-ദിനേശ് മാസ്റ്റർ,ദീനാർ മാസ്റ്റർ,
സംഗീതം-മോസ്,എസ് എൻ അരുണിരി,
പാശ്ചാത്തല സംഗീതം-
എസ് എൻ അരുണഗിരി,
സംഘട്ടനം-സുബ്രീം സുന്ദർ.
സൂപ്പർ സ്റ്റാർ സൂര്യയുടെ സുഡുക്കു മേലെ എന്ന ഹിറ്റ് ഗാനത്തിനു ശേഷം തണ്ണി വണ്ടിയിൽ 
അന്തോണി ദാസൻ പാടിയ
സീലിനിക്കാം..എന്ന ഗാനത്തിന്റെ സിംഗിൾ ട്രാക്ക്  റിലീസായി
ഇതിനോടകം  ജനപ്രീതി നേടി കഴിഞ്ഞു.
പ്രണയവും, ആക്ഷനും, കോമഡിയും, സസ്പെൻസും സമന്വയിപ്പിച്ച്  കൊണ്ട് സമൂഹത്തിന് 
മുമ്പിൽ ഒരു പാട് ചോദ്യങ്ങൾ ഉയർത്തി,നല്ലൊരു സന്ദേശം നൽകുന്ന കുടുംബ ചിത്രമാണ് "തണ്ണി വണ്ടി" എന്ന് സംവിധായകൻ 
മാണിക്യ വിദ്യ പറഞ്ഞു.
തമ്പിരാമയ്യ , വിദുലേഘ, വിനു താലാൽ തുടങ്ങിയ
ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ടെക്നീഷ്യന്മാരും അണിനിരക്കുന്ന "തണ്ണി വണ്ടി" അഞ്ചു ഭാഷകളിലായി റിലീസ് ചെയ്യും.
വാർത്ത പ്രചരണം:
എ എസ് ദിനേശ്.
 

No comments:

Powered by Blogger.