മമ്മുട്ടി ഫാനായി ഭഗത് മാനുവൽ " കെങ്കേമ" ത്തിൽ .


മലർവാടി ആർട്സ് ക്ലബ് മുതൽ അറുപതോളം സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടൻ ആണ് ഭഗത്‌ മാനുവൽ.

ശ്രദ്ധിക്കപ്പെടുന്ന ധാരാളം  വേഷങ്ങൾ അദ്ദേഹം ഇതുവരെ ചെയ്തിട്ടുണ്ട്. എന്നാൽ  ഭഗത്‌ ഇതുവരെ ചെയ്യാത്ത വേറിട്ടൊരു വേഷവുമായി കെങ്കേമത്തിലൂടെ വരുന്നൂ.ഷാമോൻ ബി പറേലിൽ രചനയും, സംവിധാനവും നിർവ്വഹിക്കുന്ന കെങ്കേമത്തിൻ്റെ ചിത്രീകരണം പൂർത്തിയായി സ്റ്റുഡിയോവർക്കുകൾ പുരോഗമികുന്നു.

ഒരു തികഞ്ഞ മമ്മൂട്ടി ഫാനാണ് ഭഗത്‌ .കെങ്കേമത്തിലും ഒരു കട്ട മമ്മൂട്ടി ഫാനാണ് ഭഗത്‌ ചെയ്യുന്ന ബഡി എന്ന കഥാപാത്രം.ഇങ്ങനെയൊരു കഥാപാത്രത്തെ ലഭിച്ചതിൽ വളരെ സംതൃപ്തനാണ് ഭഗത് മാനുവൽ. അതുകൊണ്ട് തന്നെയാകാം വളരെ ആവേശത്തോടെയാണ് ഈ കഥാപാത്രത്തെ ഭഗത് അവതരിപ്പിച്ചത്.

കട്ട കലിപ്പിൽ നിൽക്കുന്ന ഭഗത്തിന്റെ ക്യാരക്ടർ ഡിസൈനിലെ രൂപമാറ്റത്തിൽ ഒത്തിരി പ്രത്യേകതകൾ ഉണ്ട് എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാക്കാനാകും.എന്തായാലും കാരക്ടർ ഡിസൈൻ ഓൺലൈനിൽ ചർച്ചാവിഷയമായിക്കഴിഞ്ഞു.

യൂത്ത് മുതൽ ഫാമിലി ഓർഡിയൻസ് വരെ എല്ലാവർക്കും ഇഷ്ട്ടപെട്ട നടനാണ് ഭഗത്‌ മാനുവൽ. ഈ പുതിയ ഗെറ്റപ്പിൽ പ്രേക്ഷകർക്ക് കൂടുതൽ പ്രതീക്ഷിക്കാനുള്ള വകയുണ്ട് എന്ന് കരുതാം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ , പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചപ്പോൾ കൂടുതൽ ജനപ്രീതി നേടിയിരുന്നു. ഒരു റാംജീറാവു സ്പീക്കിങ്, കാസർഗോഡ് കാദർഭായി പ്രതീതി ഉണർത്തുന്നുണ്ടെങ്കിലും, ചിത്രം പുതിയ ജനറേഷന്റെ സബ്ജറ്റ് ആണെന്നാണ് അണിയറക്കാർ പറയുന്നത്.

കഴിഞ്ഞ ദിവസം ഒരു ഓൺലൈൻ മാഗസിനിൽ താൻ ഒരു തികഞ്ഞ മമ്മൂട്ടി ഫാനാണന്ന് ഭഗത്‌ മാനുവൽ പറഞ്ഞിരുന്നു.കെങ്കേമത്തിൽ,ഒരു സംവിധായകനാകുവാൻ നടക്കുന്ന  ബഡി എന്ന കഥാപാത്രത്തെയാണ് ഭഗത്ത് അവതരിപ്പിക്കുന്നത്. ഒരു മമ്മൂട്ടി ഫാനായ ബഡി പ്രേക്ഷകരെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യും. ഭഗതിൻ്റെ ബഡിയെ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കും.
ഓൺഡിമാൻഡ്സിൻ്റ ബാനറിൽ ഷാഹ് മോൻ ബി പറേലിൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന കെങ്കേമത്തിൻ്റെ ക്യാമറ - വിജയ് ഉലഗനാഥ്, സംഗീതം - ദേവേഷ് ആർ.നാഥ്, ആർട്ട് -ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം - ഭക്തൻമങ്ങാട്ട്, മേക്കപ്പ് - ലിബിൻ മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷറഫ് കരൂപ്പടന്ന, അസോസിയേറ്റ് ഡയറക്ടർ - ഫാസിൽ പി.ഷാഹ് മോൻ, ഫൈസൽഫാസി, പി.ആർ.ഒ- അയ്മനം സാജൻ

ഭഗത് മാനുവൽ, നോബി മാർക്കോസ്, ലെവിൻസൈമൺ ജോസഫ്, സലിം കുമാർ, ഇടവേള ബാബു,മൻരാജ്, അബു സലിം ,സുനിൽ സുഗത, സാജു നവോദയ, അരിസ്റ്റോ സുരേഷ്, ബാദുഷ, മോളി കണ്ണമാലി എന്നിവർ അഭിനയിക്കുന്നു.

പി.ആർ.ഒ- അയ്മനം സാജൻ

No comments:

Powered by Blogger.