" കുറുപ്പ് " ഒരു ക്ലാസിക്ക് ത്രില്ലർ .

സിനിമയെ വെല്ലുന്ന 
സുധാകരക്കുറുപ്പിന്റെ ജീവിതമാണ് " കുറുപ്പ് " സിനിമയുടെപ്രമേയം.  കേരളത്തെ ഞെട്ടിച്ച അസൂത്രിത കൊലപാതകവും, സുകുമാരകുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കിയ ത്രില്ലറാണ്  " കുറുപ്പ് ".

മലയാളം ,തമിഴ് ,തെലുങ്ക്, കന്നഡ ,ഹിന്ദി ഭാഷകളിലാണ്  സിനിമ റിലീസ് ചെയ്തിതിരിക്കുന്നത്.    
35 കോടി മുതൽ മുടക്കുള്ള ഈ ചിത്രം ദുൽഖർ സൽമാൻ്റെ കരിയറിലെ ഏറ്റവും വലിയ റിലീസിൽ  ഒന്നാണ്. കേരളത്തിൽ 456 തീയേറ്ററുകളിലാണ് " കുറുപ്പ് " റിലീസ് ചെയ്തിതിരിക്കുന്നത്.  

ഗോപിനാഥകുറുപ്പ് ആയി ദുൽഖർ സൽമാൻ വേഷമിടുന്ന ഈ ചിത്രം ശ്രീനാഥ് രാജേന്ദ്രനാണ്  സംവിധാനം ചെയ്തിതിരിക്കുന്നത് .ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേ ഫെറർ ഫിലിംസാണ് " കുറുപ്പ് " നിർമ്മിച്ചിരിക്കുന്നത്. 

ഗോപിനാഥകുറുപ്പിനെ അന്വേഷിക്കുന്ന ഡി.വൈ. എസ്.പി കൃഷണദാസായി  ഇന്ദ്രജിത്ത് സുകുമാരനും, ശോഭിത ധുലിപാൽ ശാരദ കുറുപ്പായും ,ഷൈൻ ടോം ചാക്കോ ഭാസിപിള്ളയായും, മായ മോനോൻഗോമതിയായും, വിജയകുമാർ പ്രഭാകരൻ പൊന്നപ്പനായും, ഭരത് ശ്രീനിവാസൻ ഇസഹാക്കായും ' ശിവജിത്ത് പത്മനാഭൻ ഷാഹുവായും, സണ്ണി വെയ്ൻ പീറ്റർ ജോർജ്ജായും , ഹരീഷ് കണാരൻ പോലീസ് കോൺസ്റ്റബളായും, സുരഭി ലക്ഷ്മി മണിഅമ്മായി ആയും ,  വേഷമിടുന്നു. അതിഥി താരമായ ടോവിനോ തോമസ് ചാർലിയെ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 

വിജയരാഘവൻ , വാലിഡ് റിയാച്ചി ,സൈജു കുറുപ്പ്, ആനന്ദ് ഭാസി ,എം .ആർ . ഗോപകുമാർ ,അന്തരിച്ച പി. ബാലചന്ദ്രൻ, ബിബിൻ പെരുംബിളിക്കുന്നേൽ, കൃഷ് എസ്. കുമാർ ,സാദിഖ് മുഹമ്മദ്, സുധീഷ്സുധാകരനും, സുധീഷ്, കുഞ്ചൻ ,ഷാജൂ ശ്രീധർ എന്നിവർ  ഈ സിനിമയിൽ അഭിനയിക്കുന്നു. 

ജിതിൻ കെ. ജോസ് കഥയും, ഡാനിയേൽ സായൂജ് ,കെ.എസ് അരവിന്ദ് എന്നിവർ തിരക്കഥയും, വിവേക് ഹർഷൻ എഡിറ്റിംഗും, നിമിഷ് രവി ഛായാഗ്രഹണവും, സുഷിൻ ശ്യാം സംഗീതവും,  വിഘ്നേഷ് കൃഷ്ണൻ ,രജീഷ് എന്നിവർ  ശബ്ദലേഖനവും, പ്രവീൺ ശർമ്മ കോസ്റ്റ്യൂമും നിർവ്വഹിക്കുന്നു. വിനി വിശ്വലാൽ ക്രിയേറ്റീവ് ഡയറക്ടറുമാണ്. 
 
ചാർലിയെ കൊന്ന് കാറിലിട്ട് കത്തിച്ച് വന്‍തുക ഇന്‍ഷുറന്‍സിനായി സുധാക്കാരക്കുറുപ്പ് കെണിയൊരുക്കി. പക്ഷെ, മരിച്ചത് സുധാകരക്കുറുപ്പ് അല്ലെന്നും മറ്റൊരാളാണെന്നും പൊലീസ് കണ്ടെത്തിയതോടെ സുധാകരകുറുപ്പ് ഒളിവില്‍ പോകുന്നു. ഇതാണ് സിനിമയുടെ ഇതിവൃത്തം.  

സുകുമാരക്കുറുപ്പിന്റെ കഥ പല സിനിമകള്‍ക്കും കഥകള്‍ക്കും നോവലുകള്‍ക്കും പ്രചോദനമായിട്ടുണ്ട്. ബേബി സംവിധാനം ചെയ്ത " എൻ. എച്ച് 47 " എന്ന സിനിമയും, അടൂർ ഗോപാലക്യഷ്ണൻ സംവിധാനം ചെയ്ത  " പിന്നെയും "ഇക്കുട്ടത്തിൽപ്പെടും .37 വര്‍ഷത്തിന് ശേഷം സുകുമാരക്കുറുപ്പും ചാക്കോ വധക്കേസും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയുടെ കഥയാണ്  " കുറുപ്പ് ".

യഥാർത്ഥ സംഭവത്തിൽ  നിന്ന് പേരുകളിലും മറ്റും ചില മാറ്റങ്ങൾ വരുത്തിയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടുള്ളത്. മികച്ച ഒരു സിനിമാനുഭവം തന്നെയാണ് പ്രേക്ഷകന്ഉണ്ടായിരിക്കുന്നത്.

ദുൽഖറിൻ്റെ കരിയറിലെ വ്യത്യസ്ത വേഷമാണ് സുധാകരകുറുപ്പ്. ഡി.വൈ.എസ്.പി കൃഷ്ണദാസായി മികച്ച അഭിനയമാണ് ഇന്ദ്രജിത്ത് സുകുമാരൻ കാഴ്ചവച്ചിരിക്കുന്നത്.  ഷൈൻ ടോം ചാക്കോയുടെ
ഭാസിപിള്ളയും പ്രേക്ഷക ശ്രദ്ധനേടി കഴിഞ്ഞു. 

1980ലെ കാഴ്ചകൾ ഒരുക്കിയ കലാസംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.

തിയേറ്ററുകൾ   തുറന്നതിന് ശേഷം ഇന്നാണ് പ്രേക്ഷകർ  തീയേറ്ററുകളിൽ എത്തിയത്. പ്രതിസന്ധിയിൽ നിൽക്കുന്ന മലയാള സിനിമയെ മടക്കി കൊണ്ടുവരാൻ " കുറുപ്പ് " മുൻപന്തിയിൽ എത്തുമെന്ന് വിശ്വസിക്കാം. 

ഇതൊരു ക്ലാസിക് ത്രില്ലർ ഗണത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രമാണ് " കുറുപ്പ് ". എല്ലാത്തരം പ്രേക്ഷകർക്കും കുടുംബസമേതം കാണാൻ കൊള്ളാവുന്ന ചിത്രമാണ് " കുറുപ്പ് " .

Rating :4 / 5.
സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.