" മിന്നൽ മുരളി " ട്രെയിലർ പുറത്തിറങ്ങി.




ആരാധകർക്കായി സർപ്രൈസ് ബോണസ് ട്രെയ്‌ലരുമായി സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളി.

ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് ഒരുക്കുന്ന ചിത്രം മിന്നൽ മുരളി ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. 

സൂപ്പർഹീറോ ലോകത്തിലേക്ക് എത്തിനോക്കുന്ന മിന്നൽ മുരളിയുടെ ബോണസ് ട്രെയിലറുമായി നെറ്റ്ഫ്ലിക്സ് ആരാധകരെ അത്ഭുതപ്പെടുത്തി മുന്നേറുന്നു. നെറ്റ്ഫ്ലിക്സിൽ വരാനിരിക്കുന്ന സൂപ്പർഹീറോ ചിത്രമായ മിന്നൽ മുരളിയുടെ ട്രയ്ലർ രാജ്യത്തുടനീളം റെക്കോർഡുകൾ തകർത്ത് പ്രേക്ഷകഹൃദയങ്ങൾ കവർന്നുകൊണ്ടിരിക്കുകയാണ്. 
മിന്നൽ ശക്തിയും തുടർന്നുള്ള സൂപ്പർ ഹീറോ പരിവേഷവും, സൂപ്പർ ഹീറോ ലോകവും  തുടങ്ങിയ പുത്തൻ കാഴ്‍ചകൾ ആണ് ട്രെയ്‌ലർ നൽകുന്നത്. ഇന്ന് റിലീസ് ചെയ്ത ട്രെയിലർ ആബാലവൃദ്ധം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുകയും കാത്തിരുന്നു ആഘോഷമാക്കുവാൻ  ഒരു തികഞ്ഞ ക്രിസ്മസ് അവധിക്കാല ചിത്രമാക്കി മാറുമെന്നാണ് ട്രെയ്‌ലർ സൂചനകൾ. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ ഡബ്ബ് ചെയ്താണ് ചിത്രം മലയാളത്തിൽ പ്രീമിയർ ചെയ്യുന്നത്.

ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗീസ് എന്നിവർക്കൊപ്പം 'മിന്നൽ മുരളി' എന്ന അമാനുഷികനായി ടൊവിനോ തോമസ് അഭിനയിക്കുന്നു ഈ സൂപ്പർ ഹീറോ ചിത്രത്തിൽ. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് (സോഫിയ പോൾ) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഈ സൂപ്പർ ഹീറോ ചിത്രം 2021 ഡിസംബർ 24-ന് നെറ്റ്ഫ്ലിക്സിൽ മാത്രമായി ലോകമെമ്പാടും പ്രീമിയർ ചെയ്യും.

ട്രെയിലറിനോടുള്ള പ്രതികരണത്തിൽ എനിക്ക്  അതിയായ സന്തോഷവുമുണ്ട്, ട്രെയിലറിനെ കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞു. ചിത്രത്തെ കാത്തിരിക്കുന്ന ആരാധകർക്കായി ഞങ്ങൾ ഒരുക്കിയ ഫാന്റസി ലോകത്തെ കുറിച്ചുള്ള സൂചനകൾ ആയാണ് ഇത് റിലീസ് ചെയ്യുന്നത്. പ്രേക്ഷകർക്ക് നല്ലൊരു സിനിമ നൽകാനും സിനിമയിലൂടെ അവരെ രസിപ്പിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ബോണസ് ട്രെയിലറിലൂടെ പ്രേക്ഷകർക്ക് കൗതുകമുണ്ടാകുമെന്നും സിനിമ കാണുന്നതിൽ അവർ ആവേശഭരിതരാണെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ നിർമ്മാതാവ് സോഫിയ പോൾ- , "മിന്നൽ മുരളിയെ ഒരു നല്ല സിനിമയും എല്ലാവർക്കും വേണ്ടിയുള്ള ഒരു ഫാമിലി എന്റർടെയ്‌നറും ആക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. കഥയ്‌ക്കൊപ്പം, അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ച അഭിനേതാക്കൾ ആണ്, അവരുടെ കഠിനാദ്ധ്വാനം തീർച്ചായയും ഫലം ചെയ്യും. ബോണസ് ട്രെയിലർ തീർച്ചയായും പ്രേക്ഷകരെ സിനിമയിലേക്ക് ആവേശഭരിതരാക്കും എന്നുറപ്പാണ്.
നിർമ്മാതാക്കൾ:
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് (സോഫിയ പോൾ)
ഡയറക്ടർ:
ബേസിൽ ജോസഫ്
അഭിനേതാക്കൾ:
ടൊവിനോ തോമസ്
ഗുരു സോമസുന്ദരം
ഹരിശ്രീ അശോകൻ
അജു വർഗീസ്
 
കഥ, തിരക്കഥ, സംഭാഷണം:
അരുൺ എആർ, ജസ്റ്റിൻ മാത്യൂസ്
വരികൾ:
മനു മഞ്ജിത്ത്
സംഗീതം:
ഷാൻ റഹ്മാൻ,സുഷിൻ ശ്യാം.

Netflix-നെ കുറിച്ച്:
190-ലധികം രാജ്യങ്ങളിലായി 214 ദശലക്ഷം പെയ്ഡ് അംഗത്വമുള്ള നെറ്റ്ഫ്ലിക്സ് ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് വിനോദ സേവനമാണ്, വിവിധ രാജ്യങ്ങളിലും ഭാഷകളിലുംമായി ടിവി സീരീസുകളും ഡോക്യുമെന്ററികളും ഫീച്ചർ സിനിമകളും പ്രേക്ഷകർ ആസ്വദിക്കുന്നു. അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും ഇന്റർനെറ്റ് കണക്റ്റുചെയ്‌തിരിക്കുന്ന സ്‌ക്രീനിൽ എത്ര വേണമെങ്കിലും കാണാൻ കഴിയും. പരസ്യങ്ങളോ മറ്റു തടസങ്ങളോ ഇല്ലാതെ അംഗങ്ങൾക്ക് ഇപ്പോൾ വേണമെങ്കിലും താൽക്കാലികമായി നിർത്താനും കാണൽ പുനരാരംഭിക്കാനും കഴിയും.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററുകളെക്കുറിച്ച്: വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് 2014-ൽ ബാംഗ്ലൂർ ഡേയ്‌സിന്റെ സഹനിർമ്മാണത്തിലൂടെ അരങ്ങേറ്റം കുറിച്ചു, കേരളത്തിന് പുറത്തുള്ള പ്രധാന സെന്ററുകളിൽ എല്ലാം വിജയകരമായ തിയറ്ററുകളിൽ ഓടിയ ആദ്യ മലയാളം സിനിമയായി ബാഗ്ലൂർ ഡെയ്സ് മാറിയിരുന്നു, മലയാള സിനിമയിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു.  2016ൽ ഡോ ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരം ഫെസ്റ്റിവൽ ഫേവറിറ്റും അവാർഡ് നേടിയതുമാണ് രണ്ടാമത്തെ നിർമ്മാണം. വാണിജ്യപരമായി വിജയിച്ച മോഹൻലാൽ നായകനായ 2017ൽ ജിബു ജേക്കബ് ഒരുക്കിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,  തുടർന്ന് 2018ൽ ബിജു മേനോൻ നായകനായ കോമഡി റോഡ് മൂവി പടയോട്ടം. , . 2021-ൽ ഇന്ത്യയിലെ പ്രധാന ഭാഷകളിൽ റിലീസ് ചെയ്യുന്ന വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ഏറ്റവും വലിയ പ്രോജക്റ്റാണ് മിന്നൽ മുരളി, തുടർന്ന് നിവിൻ പോളി നായകനാകുന്ന ബിസ്മി സ്പെഷ്യൽ ആണ് അടുത്ത ചിത്രം.

പി ആർ ഒ :
എ എസ് ദിനേശ്,
ശബരി.

No comments:

Powered by Blogger.