" മരയ്ക്കാർ : അറബികടലിൻ്റെ സിംഹം " ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യും.

മോഹൻലാലിനെ നായകനാക്കി  പ്രിയദർശൻ ഒരുക്കുന്ന ചരിത്ര സിനിമ " മരക്കാർ : അറബികടലിന്റെ സിംഹം " ഡിസംബർ രണ്ടിന് തീയേറ്ററുകളിൽ എത്തും .

നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, നിര്‍മാതാക്കളുടെ സംഘടനാ പ്രതിനിധി ജി.സുരേഷ്‌കുമാര്‍, തിയറ്റര്‍ ഉടമകളുടെ സംഘടന ഫയോക് പ്രസിഡന്റ് വിജയകുമാര്‍ എന്നിവരുമായി മന്ത്രി സജി ചെറിയാനും ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് ഡിസംബർ രണ്ടിന് ചിത്രം റിലീസ് ചെയ്യാൻ തിരുമാനമായത്. 

ഉപാധികളില്ലാതെയാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തീയേറ്റര്‍ ഉടമകളില്‍ നിന്നും മിനിമം ഗ്യാരണ്ടി വേണമെന്ന ഉപാധി നിര്‍മാതാവ് ആൻ്റണി പെരുംമ്പാവൂർ വേണ്ടെന്ന് വച്ചതായി അറിയുന്നു. 

മൂന്നാഴ്ചത്തേക്കാണ് ഈ സിനിമ അഞ്ഞൂറിൽ പരം  തീയേറ്ററുകളിൽ  ഷെഡ്യൂൾ ചെയ്തിരിക്കുന്നത് എന്നാണ് അറിയുന്നത്.  

മോഹൻലാൽ കുഞ്ഞാലി മരയ്ക്കാർ നാലാമനായും, മഞ്ജു വാര്യർ സുബൈദയായും, മുകേഷ് സാമോറിനായും, സംവിധായകൻ ഫാസിൽ കുട്ടിയാലി മരയ്ക്കാറായും വേഷമിടുന്നു. കുഞ്ഞാലി മരയ്ക്കാർ നാലാമന്റെ ബാല്യകാലംഅവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാൽ ആണ്. 

അർജുൻ സർജ ,സുനിൽ ഷെട്ടി ,പ്രഭു, സിദ്ദിഖ്, കല്യാണി പ്രിയദർശൻ , നെടുമുടി വേണു, രഞ്ജി പണിക്കർ , കെ.ബി. ഗണേഷ് കുമാർ, ഇന്നസെന്റ്, സന്തോഷ് കീഴാറ്റൂർ, ഹരീഷ് പേരാടി , അർജുൻ നന്ദകുമാർ, ബാബുരാജ്, അശോക് സെൽവൻ, നന്ദു , മാമുക്കോയ, ജി. സുരേഷ് കുമാർ, ഷിയാസ് കരിം, കൃഷ്ണപ്രസാദ്, കീർത്തി സുരേഷ്, ഹരീഷ് സിൽവ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു. 

പ്രിയദർശനും ,അനിശശിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

സംഗീതം റോണി റാഫേലും, ഛായാഗ്രഹണം തിരുവും, കലാസംവിധാനം സാബു സിറിളും  നിർവ്വഹിക്കുന്നു.    ആശിർവാദ് സിനിമാസ്, മൂൺ ഷോട്ട് എന്റെർടെയിൻമെന്റ് സ് , കോൺഫിഡന്റ് ഗ്രൂപ്പ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ , സന്തോഷ് ടി. കുരുവിള, റോയി സി.ജെ എന്നിവർ ചേർന്ന് സിനിമ നിർമ്മിക്കുന്നു. 

80 കോടി രൂപയാണ് ബഡ്ജറ്റ്. ഹൈദ്രാബാദ് രാമോജി ഫിലിം സിറ്റിയിലാണ് കുറെ ഭാഗങ്ങൾ ചിത്രീകരിച്ചിട്ടുള്ളത്.

സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.