സുരേഷ് ഉണ്ണിത്താൻ്റെ ഹൊറർ ചിത്രം " ക്ഷണം " ഡിസംബർ മൂന്നിന് തീയേറ്ററുകളിലേക്ക്.


ഇടവേളയ്ക്ക് ശേഷം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ  ചിത്രമാണ് " ക്ഷണം" .അത്മക്കളുമായി സംസാരിക്കാൻ കഴിയും എന്നുള്ളതാണ് സിനിമയുടെ പ്രമേയം .

ലാൽ ,ഭരത്, സ്നേഹ അജിത്ത് , അജ്മൽ അമീർ  ,ലേഖ പ്രജാപതി ,കൃഷ് ,വിവേക് ,ആനന്ദ്, അനു  തുടങ്ങിയവർ ഈ സിനിമയിൽ അഭിനയിക്കുന്നു. ലാൽ ജോസ് അതിഥി താരമാണ് .

ശ്രീകുമാർ അരൂക്കുറ്റി രചനയും, ജെമിൻ ജോം അയ്യനേത്ത് ഛായാഗ്രഹണവും, ഗോപീ സുന്ദർ പശ്ചാത്തല സംഗീതവും, ഹരി നാരായണൻ ,എസ്. രമേശൻനായർ , റഫീഖ് അഹമ്മദ് എന്നിവർ ഗാനരചനയും , ബിജി ബാൽ ,  വിഷ്ണു മോഹൻ സിത്താര എന്നിവർ സംഗീതവും, സോബിൻ എസ്. എഡിറ്റിംഗും  നിർവ്വഹിക്കുന്നു . ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ .

ഡിഷാൻ മൂവി ഫാക്ടറിയും, റോഷൻ പിക്ച്ചേഴ്സും ചേർന്ന് അവതരിപ്പിക്കുന്ന ഈ ചിത്രം സുരേഷ് ഉണ്ണിത്താൻ ,റെജി തമ്പി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത് .

സലിം പി.ചാക്കോ .
 

No comments:

Powered by Blogger.