" കനകം കാമിനി കലഹം നവംബർ പന്ത്രണ്ടിന് റിലീസ് ചെയ്യും. പുതിയ ടീസർ റിലിസായി .
 
നിവിൻ പോളി നായകനാകുന്ന "കനകം കാമിനി കലഹം "എന്ന ചിത്രത്തിന്റെ പുതിയ ടീസർ റിലീസായി.

നവംബർ 12-ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ "ക കാ ക " റിലീസാകുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ വിനയ് ഫോർട്ട്,സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, ഗ്രേയ്സ് ആന്റെണി,വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വേൾഡ് പ്രീമിയർ നടത്തുന്ന ആദ്യ മലയാള സിനിമയാണ് "കനകം കാമിനി കലഹം".
ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ.
നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
വിനോദ് ഇല്ലംപള്ളി നിർവ്വഹിക്കുന്നു.

എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ,
മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ,
പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ,
കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി,
കോസ്റ്റ്യൂംസ്-മെൽവി.ജെ,  പരസ്യകല-ഓൾഡ് മോങ്ക്സ്,
വാർത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.