വിഷ്ണു രതികുമാറിൻ്റെ " THE B00K "ൻ്റെ പോസ്റ്റർ പുറത്തിറങ്ങി.
ട്രാവൻകൂർ ടാക്കീസിന്റെ ബാനറിൽ രജിത് രവി ബാബു പാറയിലും, രാജീവ് രവി പാറയിലും ചേർന്ന് നിർമ്മിക്കുന്ന " ദി ബുക്ക് " വിഷ്ണു രതികുമാർ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നു.
വരദാ ജിഷൻ പ്രധാന വേഷത്തിൽ എത്തുന്ന മിസ്റ്ററി ഹൊറർ ത്രില്ലറാണ് "ദി ബുക്ക് "
കുട്ടികാലം മുതൽ സ്കൂൾ നാടകങ്ങളിൽ കൂടി കടന്നുവന്ന് ഷോർട്ട് ഫിലിമുകളും വീഡിയോ സോങ്ങുകളും ചെയ്ത വിഷ്ണു രതികുമാർ സിനിമ സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്.
ഇരുപത് വയസ് മാത്രം പ്രായമുള്ള ഏറ്റവും പ്രായം കുറഞ്ഞ മലയാളത്തിലെ സംവിധായാകൻ കൂടി ആണ് വിഷ്ണു രതികുമാർ. ഈ സിനിമയിലെ അണിയറയിൽ പ്രവർത്തിച്ച എല്ലാവരും സിനിമ ഫീൽഡുമായി ബദ്ധമില്ലാത്തവരാണ്.
എല്ലാവരും വിഷ്ണുവിനോപ്പം ഷോർട്ട് ഫിലിമിൽ കുടി കടന്ന് വന്നവരാണ്. ഇരുപത്തിയഞ്ച് വയസ്സിന് മാത്രം താഴെ പ്രായം കുറഞ്ഞവരാണ് ഇതിലെ മുഴുവൻ പ്രവർത്തകരും.
കൃഷ്ണപ്രസാദ്, ഷൈലജ ദേവി, ശ്രീദേവി ഉണ്ണികൃഷ്ണൻ, പ്രമോദ് വെളിയനാട്,
അഭീകിരൺ, ഗൗരി സായി, ഡെബോറ പ്രവീൺ, സൂര്യ ദിനു, ഡോണി ജോപ്പൻ തുടങ്ങിയവർ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
പത്ത് ദിവസം കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഒരു കുഞ്ഞു ചിത്രംകൂടിയാണ് "ദി ബുക്ക് " .
കിരൺ വിനോദ്, ധനീഷ് വി. എസ്, മേഘ അനിൽ, അക്ഷയ് എസ്, കിരൺ കൊച്ചുപറമ്പൻ, സുധീഷ് കെ.എസ്, അലൻ സന്തോഷ്, വൈശാഖ് സതീഷ്, സുധീപ്, മിഥുൻ, അശ്വിൻ പ്രമോദ്, പ്രവിൽ പി., അജിത് അരവിന്ദൻ, ഗോകുൽരാജ്, സായി കവിയൂർ, പ്രതീഷ് കവിയൂർ, ജോബി തിരുവല്ല
( പ്രെഡക്ഷൻ കൺട്രോളർ ) തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.
നവാഗതനായ വിഷ്ണു സതീഷ് ഛായാഗ്രഹണവും ,ശ്രീഹരി സുരേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
രണ്ട്ഗാനങ്ങൾ ആണ് സിനിമയിൽ ഉള്ളത്. നവാഗതനായ മെൽവിൻ സാമുവൽ സാം സംഗീതവും,
വിഷ്ണു രതികുമാർ ഗാനരചനയും നിർവ്വഹിക്കുന്നു.
തിരുവല്ല, കോട്ടയം എന്നിവടങ്ങളായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത് .
ഹൊറർ ചിത്രമാണ്
" THE B00K " .
Subscribe to:
Post Comments
(
Atom
)

No comments: