മലയാളികളുടെ പ്രിയപ്പെട്ട നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു.

മലയാളികളുടെ പ്രിയപ്പെട്ട നാടക, ടെലിവിഷൻ നടി  കോഴിക്കോട് ശാരദ (84) അന്തരിച്ചു.

അസുഖബാധിതയായതിനെ തുടർന്ന്‌ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മെഡിക്കൽകോളജിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ് ആയിരുന്നു. 

കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ൽ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.

1985 - 87 കാലങ്ങളിൽ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്, എന്ന് നിന്റെ മൊയ്‌തീൻ എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. സല്ലാപത്തിൽ മനോജ്.കെ.ജയന്റെ അമ്മയുടെ വേഷത്തിൽ മികച്ച പ്രകടനം നടത്തി. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.

കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിനിയാണ്. ഉമദ, സജീവ്, രജിത, ശ്രീജിത്ത് എന്നിവർ മക്കളാണ്.

No comments:

Powered by Blogger.