250 കോടി രൂപ മുതൽ മുടക്കുള്ള അല്ലു അർജ്ജുൻ - ഫഹദ് ഫാസിൽ - സുകുമാർ ടീമിൻ്റെ " പുഷ്പ " പാർട്ട് ഒന്ന് ഡിസംബർ പതിനേഴിന് തീയേറ്ററുകളിൽ എത്തും.

അല്ലു അർജ്ജുൻ, റാഷ്‌മിക മന്ദന, ഫഹദ് ഫാസിൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി  സുകുമാർ സംവിധാനം ചെയുന്ന  "പുഷ്പ"  
തെലുങ്ക് ,ഹിന്ദി ,തമിഴ് ,കന്നഡ മലയാളം ഭാഷകളിലായി ഡിസംബർ പതിനേഴിന് റിലീസ്  ചെയ്യും.

ആര്യ, ആര്യ 2 എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ - അല്ലു അർജുൻ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. 

ശ്രീമന്തടു, ജനതാ ഗാരേജ്, രംഗസ്ഥലം, അങ്ങ് വൈകുണ്ഠപുരത്ത്‌ തുടങ്ങിയ നിരവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. 

ദേവി ശ്രീ പ്രസാദ് തന്നെയാണ് ഈ ചിത്രത്തിന്റെയും സംഗീതം ഒരുക്കുന്നത് .തെലുങ്ക് റിലീസിന്റെ അന്ന് തന്നെ കന്നഡ ഭാഷയിലും റിലീസ് ചെയ്യപ്പെടുന്ന ആദ്യ അല്ലു അർജുൻ ചിത്രം കൂടിയാണിത്. 
രംഗസ്ഥലത്തിന് ശേഷം സുകുമാർ - മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് പുഷ്പ. 

കേരളത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്ത ഏക അന്യഭാഷാ നായകൻ കൂടിയാണ് അല്ലു അർജുൻ.
മഹാപ്രളയം കേരളത്തെ കീഴടക്കിയപ്പോഴും ഇതുപോലെ അല്ലു അർജുൻ സഹായഹസ്തം നീട്ടിയിരുന്നു.

ജഗപതി  ബാബു ,പ്രകാശ് രാജ്, ധനഞ്ജയ് ,സുനിൽ വർമ്മ, അനസൂയ ഭരദ്വാജ് ,ഹരീഷ് ഉത്തമൻ ,വെണ്ണില കിഷോർ, ശ്രീറ്റ് എന്നിവരോടൊപ്പം സാമാന്ത റൂത്ത് പ്രഭു അതിഥിതാരമായും ഈ സിനിമയിൽ  അഭിനയിക്കുന്നു. 

രചന സുകുമാറും, ഛായാഗ്രഹണം മിറോസ്ലാവോ ക്യൂബ ബ്രോക്സും ,എഡിറ്റിംഗ് കാർത്തിക ശ്രീനിവാസ് ,റൂബൻ എന്നിവരും നിർവ്വഹിക്കുന്നു. 

കേരളത്തിൽ E4 എൻ്റെർടെയിൻമെൻ്റും, തമിഴിൽ ലൈക്ക പ്രൊഡക്ഷൻസും,കർണ്ണാടകയിൽ സ്വാഗത് എൻ്റെർപ്രൈസും, നോർത്ത് ഇന്ത്യയിൽ എ.എ ഫിലിംസും ചിത്രം വിതരണം ചെയ്യുന്നു. 

250 കോടി രൂപ മുതൽ
മുടക്കുള്ള" പുഷ്പ " നവീൻ യെമനിയും ,വൈ.രവിശങ്കറും ചേർന്നാണ്
നിർമ്മിച്ചിരിക്കുന്നത്.


സലിം പി. ചാക്കോ .
cpk desk .

No comments:

Powered by Blogger.