സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു.


സംവിധായകൻ ക്രോസ് ബെൽറ്റ് മണി അന്തരിച്ചു.

അദ്ദേഹം സംവിധാനം ചെയ്ത സിനിമകൾ :

മിടുമിടുക്കി (1968),
ക്രോസ് ബൽറ്റ് (1970)
മനുഷ്യബന്ധങ്ങൾ (1972)
പുത്രകാമേഷ്ടി (1972)
നാടൻ പ്രേമം (1972)
ശക്തി (1972)
കാപാലിക (1973)
നടീനടന്മാരെ ആവശ്യമുണ്ട് (1974)
വെളിച്ചം അകലെ (1975)
പെൺപട (1975)
കുട്ടിച്ചാത്തൻ (1975)
താമരത്തോണി (1975)
ചോറ്റാനിക്കര അമ്മ (1976)
യുദ്ധഭൂമി (1976)
നീതിപീഠം (1977)
പെൺപുലി (1977)
പട്ടാളം ജാനകി (1977)
ആനയും അമ്പാരിയും (1978)
ബ്ലാക് ബെൽറ്റ് (1978)
പഞ്ചരത്നം (1979)
യൗവനം ദാഹം (1980)
ഈറ്റപ്പുലി (1983)
തിമിംഗിലം (1983)
ബുള്ളറ്റ് (1984)
ചോരക്ക് ചോര (1985)
ബ്ലാക് മെയിൽ (1985)
റിവഞ്ച് (1985)
ഒറ്റയാൻ (1985)
കുളമ്പടികൾ (1986)
പെൺസിംഹം (1986)
ഉരുക്കുമനുഷ്യൻ (1986)
നാരദൻ കേരളത്തിൽ (1987)
ദേവദാസ് (1989)
കമാൻഡർ (1990).

ഛായാഗ്രാഹണം നിർവ്വഹിച്ചത് :

▪️ബുള്ളറ്റ്(1984)
▪️ചോരക്കുചോര(1985)
▪️ബ്ലാക് മെയിൽ(1985)
▪️റിവഞ്ച്(1985)
▪️ഒറ്റയാൻ(1985)
▪️കുളമ്പടികൾ(1986)
▪️ഉരുക്കുമനുഷ്യൻ(1986)
▪️നാരദൻ കേരളത്തിൽ(1987)
▪️കമാൻഡർ(1990)

അൻപതിൽപരം സിനിമകൾ സംവിധാനം ചെയ്യുകയും അവയിൽ ഭൂരിപക്ഷവുംസാമ്പത്തികമായി  തിയേറ്ററുകളിൽ  വിജയിക്കുകയും  ചെയ്ത സിനിമകളുടെ സംവിധായകനാണ്.

ക്രോസ്ബെൽറ്റ് മണി എന്നപേരിലറിയപ്പെടുന്ന വേലായുധൻ നായർ തിരുവനന്തപുരത്തുകാരനാണ്. വലിയശാലയിൽ മാദവൈവിലാസത്ത് കൃഷ്ണപ്പിള്ളയുടെയും കമലമ്മയുടെ യും മകനായി 1935 ഏപ്രിൽ 22ന്  ജനിച്ചു. ഇരണിയൽ ഭഗവതിമന്ദിരത്തു ശ്രീമതിയമ്മയെ വിവാഹം ചെയ്തു. മക്കളില്ല. 

ഫോട്ടോഗ്രാഫിയിലുള്ള താൽപര്യമാണ് വേലായുധൻ നായരെ സിനിമയിൽ എത്തിച്ചത്. 1956 മുതൽ 1961 വരെ പി.സുബ്രഹ്മണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ പ്രവർത്തിച്ചു.
ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ബാലപാഠങ്ങൾ പഠിക്കുന്നത് ഇവിടെനിന്നാണ്. 1961-ൽ കെ.എസ് ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകളി'ലൂടെ സ്വതന്ത്ര ക്യാമറാമാനായി. യേശുദാസ് അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ഇത്. 

'' 1967-ൽ പുറത്തിറങ്ങിയ 'മിടുമിടുക്കി' യാണ് ക്രോസ്ബെൽറ്റ് മണി സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ സിനിമ. നാടക രചയിതാവ് കെ.ജി സേതുനാഥായിരുന്നു തിരക്കഥ. സത്യനും ശാരദയുമായിരുന്നു നായികാനായകന്മാർ. സിനിമ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് മണിക്ക് 'ക്രോസ്ബെൽറ്റ് ' എന്ന വിശേഷണം നൽകിയത്. എൻ.എൻ പിള്ളയുടെ ഇതേ പേരിലുള്ള പ്രശസ്തമായ നാടകം മണി സിനിമയാക്കി. തിരക്കഥയും സംഭാഷണവും പിള്ള തന്നെ എഴുതി.

പ്രമുഖ എഴുത്തുകാരുടെ സൃഷ്ടികൾ സിനിമയാക്കാനാണ് ആദ്യ കാലത്ത് ക്രോസ്ബെൽറ്റ് മണി ശ്രദ്ധിച്ചിരുന്നത്. എൻ.എൻ പിള്ളയുടെ തന്നെ 'കാപാലിക', എസ്.കെ പൊറ്റക്കാടിന്റെ 'നാടൻപ്രേമം', കടവൂർ ചന്ദ്രൻപിള്ളയുടെ 'പുത്രകാമേഷ്ടി', കാക്കനാടൻ തിരക്കഥ എഴുതിയ 'വെളിച്ചം അകലെ', കാക്കനാടനും നാഗവള്ളി ആർ.എസ് കുറുപ്പും ചേർന്നെഴുതിയ 'നീതിപീഠം', തോപ്പിൽ ഭാസി എഴുതിയ 'മനുഷ്യബന്ധങ്ങൾ' തുടങ്ങിയവയാണ് ക്രോസ്ബെൽറ്റ് മണി സംവിധാനം ചെയ്ത സാഹിത്യപ്രചോദിതമായ സിനിമകൾ.

പിന്നീട് ആക്ഷൻ സിനിമകളിലേക്ക് ചുവട് മാറ്റി, സംഘട്ടന രംഗങ്ങൾ വ്യത്യസ്തമായ രീതിയിൽ ചിത്രീകരിക്കുക ഒരു ഹരമായിരുന്നു ക്രോസ്ബെൽറ്റ് മണിക്ക്. 'ബ്ലാക്ക്മയിൽ', ' പെൺപുലി', ' പെൺസിംഹം', ' പെൺപട', 'പട്ടാളം ജനകി', ' ഈറ്റപ്പുലി', ' റിവെഞ്ച് ', ' തിമിംഗലം', 'ബുള്ളറ്റ് '..... ഇതിനിടെ ചെയ്ത രണ്ടു വ്യത്യസ്ത സിനിമകളാണ് 'നാരദൻ കേരളത്തിലും' ' ദേവദാസും'. 1990-ൽ പുറത്തിറങ്ങിയ, വേണു നാഗവള്ളിയും പാർവതിയും അഭിനയിച്ച ഈ സിനിമയാണ് ക്രോസ്ബെൽറ്റ് മണി അവസാനമായി സംവിധാനം ചെയ്തത്. സംവിധായകൻ ജോഷി ഇദ്ദേഹത്തിന്റെ ശിഷ്യനാണ്

ക്രോസ് ബെൽറ്റ് മണിയുടെ നിര്യാണത്തിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര അനുശോചനം രേഖപ്പെടുത്തി. 
 

No comments:

Powered by Blogger.