" നീനാപ്രസാദം " നവംബർ മൂന്നിന് പ്രകാശം ചെയ്യും.


പത്മശ്രീ സെലിബ്രിറ്റി സീരീസിൽ ഉൾപ്പെടുത്തി ലോകപ്രശസ്ത നർത്തകി ഡോ.നീനാ പ്രസാദിനെക്കുറിച്ച്  നാലപ്പാടം പത്മനാഭൻ തയ്യാറാക്കിയ "  നീനാപ്രസാദം "  എന്ന പുസ്തകം ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെസ്റ്റിൽ നവംബർ മൂന്നിന്  പ്രകാശനം ചെയ്യും. 


നാലപ്പാടം പത്മനാഭൻ്റെയും  ഡോ.നീനാ പ്രസാദിൻ്റെയും നൃത്തനിരീക്ഷണങ്ങൾ കൂടാതെ സത്യൻ അന്തിക്കാട്, സതീഷ് ബാബു പയ്യന്നൂർ, സുധക്കുട്ടി, ജോണി എം എൽ, ശ്രീചിത്രൻ എം ജെ, വി.വി.കുമാർ എന്നിവരുടെ ലേഖനങ്ങളും പുസ്തകത്തിൽ ഉൾച്ചേർന്നിരിക്കുന്നു. 

ഡോ. നീനാ പ്രസാദിൻ്റെ കൈയ്യൊപ്പോടെ പുസ്തകം ഷാർജയിലുള്ള  സ്റ്റാൾ നമ്പർ ZB 10-ൽ നിന്ന് ലഭ്യമാവും.
 

No comments:

Powered by Blogger.