" മധുരം ജീവാമൃതബിന്ദു " തുടങ്ങി.

യുവ താരനിരയുമായി സംവിധായകൻ സിദ്ധിഖ് അവതരിപ്പിക്കുന്ന  ''മധുരം ജീവാമൃതബിന്ദു''
ചിത്രീകരണം തുടങ്ങി.
ഒരു ഇടവേളക്ക് ശേഷം സംവിധായകൻ സിദ്ധിഖ് പുതിയ ചിത്രവുമായി മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നു ഇത്തവണ സംവിധായകനായിട്ടല്ല, ഒരു പിടി നല്ല കഥകളെ പരിചയപ്പെടുത്തുന്ന അവതാരകന്റെ റോളിലാണ് സിദ്ധിഖ് പ്രത്യക്ഷപ്പെടുന്നത്.

23 ഫീറ്റ് എന്റർടൈൻമെന്റ്സ് സൈന പിക്ച്ചേഴ്‌സ് എന്നിവയുടെ ബാനറിൽ അർജുൻ രവീന്ദ്രൻ ആഷിക് ബാവ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന "മധുരം ജീവാമൃതബിന്ദു " എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകൻ സിദ്ധിഖാണ്.

മണിയറയിലെ അശോകൻ, നിഴൽ, അനുഗ്രഹീതൻ ആന്റണി, മറിയം വന്നു വിളക്കൂതി എന്നീ സിനിമകൾക്ക് ശേഷം സംവിധായകരായ ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിൻസ് ജോയ് , ജെനിത് കാച്ചപ്പിള്ളി എന്നിവരുടെ നാല് ചിത്രങ്ങളാണ് ഈ ആന്തോളജിയിൽ ഉള്ളത്.

No comments:

Powered by Blogger.