സോമൻ അമ്പാട്ടിൻ്റെ " അഞ്ചിൽ ഒരാൾ തസ്ക്കരൻ " പൂർത്തിയായി.

സോമൻ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്ക്കരൻ - എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു.

മലയാളത്തിലെ മുൻനിര അഭിനേതാക്കളായ മമ്മൂട്ടി, മോഹൻലാൽ. തുടങ്ങിയ പ്രശസ്ത താരങ്ങളെ അണിനിരത്തി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു പോന്ന സോമൻ അമ്പാട്ട് ഒരു ഇടവേളക്കുശേഷമാണ് വീണ്ടും മെയിൻസ് ടീം സിനിമയിലേക്കു കടന്നു വരുന്നത്.

ദുബായ് ഡിഫൻസിൽ ജോലി ലഭിച്ചതാണ് സോമൻ അമ്പാട്ടിന് ചലച്ചിത്ര രംഗത്ത് ഒരു ഇടവേള സൃഷ്ടിച്ചത്.
തൻ്റെ രണ്ടാമത്തെ മടങ്ങിവരവ് ഒന്നിലധികം ചിത്രങ്ങളിലൂടെയാണ്.
ഈ സിനിമക്കു പുറമേ മറ്റു രണ്ടു ചിത്രങ്ങളുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു.

ജയശീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദയ് ശങ്കർ എന്നിവരാണ് അഞ്ചിൽ ഒരാൾ തസ്ക്കരൻ നിർമ്മിക്കുന്നത്.
പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുകയാണ് ഈ ചിത്രത്തിലൂടെ സോമൻ അമ്പാട്ട്.

ഒരു പുതിയ നായകനെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതോ
ടൊപ്പം, മലയാളത്തിലെ
പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സ്നേഹവും, നന്മയും, പ്രതികാരവും. നർമ്മവും, അക്ഷനും, പ്രണയവുമൊക്കെ ഘടകങ്ങളായ ഒരു തികഞ്ഞ കൊമേഴ്‌സ്യൽ എൻ്റർടൈനർ തന്നെയാണ് ഈ ചിത്രം.
കുറ്റവാളിയാകാൻ ശ്രമിക്കുന്ന എഞ്ചിനിയറിംഗ് ബിരുദധാരിയായ ഒരു യുവാവിൻ്റെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്.
അതിലേക്കെത്തപ്പെടാ
നുള്ള അയാളുടെ ശ്രമങ്ങളും എത്തപ്പെട്ടതിന്നു ശേഷമുള്ള അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സിദ്ധാർത്ഥ് രാജനാണ് ഈ ചിത്രത്തിലെ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിക്കുന്നത്.
ശ്രാവണയാണ് നായിക.

കലാഭവൻ ഷാജോൺ, രൺജി പണിക്കർ ,ഹരിഷ് കണാരൻ, ഇന്ദ്രൻസ്, പാഷാണം ഷാജി, ശിവജി ഗുരുവായൂർ,ഹരിഷ് പെരടി, അരിസ്റ്റോ സുരേഷ്, സുബ്രഹ്മണ്യൻ ബൊൾഗാട്ടി,
അംബിക, നീനാ ക്കുറുപ്പ് ,
സാധികാ വേണുഗോപാൽ, കുളപ്പുളി ലീല ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ സംഭാഷണം - ജയേഷ് മൈനാഗപ്പള്ളി,സ്ക്രിപ്റ്റ് കൺസൾട്ടൻ്റ് പ്രസാദ് പണിക്കർ ,മണികണ്ഠൻ ഛായാഗ്രഹണവും സന്ധിപ് നന്ദകുമാർ, എഡിറ്റിംഗും നിർവ്വഹിക്കുന്നു.പി.കെ.ഗോപി, ബിനു പി.റ്റി.എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് ഈണം പകർന്നിരികുന്നു '
കലാസംവിധാനം.ഷബീറലി, കോസ്റ്റ്യം -ഡിസൈൻ - രാധാകൃഷ്ണൻ മങ്ങാട്.
മേക്കപ്പ് - സജി കൊരട്ടി.
അസ്സോസ്സിയേറ്റ് ഡയറക്ടർ
കുടമാളൂർ രാജാജി, ജയേഷ് മൈനാഗപ്പള്ളി,നിർമ്മാണ നിർവ്വഹണം. - ഷാജി പട്ടിക്കര.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾപൂർത്തിയായി വരുന്നു.

വാഴൂർ ജോസ്.
ഫോട്ടോ:  
അനിൽ പേരാമ്പ്ര.

No comments:

Powered by Blogger.