" വാസുകി " .


പെൺകുട്ടികൾ അബലകളാണന്ന് മുദ്രകുത്തപ്പെടരുത് എന്ന്  സന്ദേശം പകരുന്ന ഒരു ഹൃസ്വചിത്ര മാ ണ് - വാസുകി.
ഈ സമൂഹത്തിൽ കൊച്ചു പെൺകുട്ടികൾ അനുഭവിക്കുന്ന കൊടും പീഢനങ്ങൾക്കെതിരെ
വാളെടുത്ത് സ്വയം ചെറുത്തു നിൽപ്പ് ആയുധമാക്കിയ വാസുകി എന്ന പെൺകുട്ടിയുടെ കഥയാണ് വാസുകി എന്ന ഈ ഹൃസ്വചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

നെജു കല്യാണിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനംചെയ്യുന്നത്.
സിനിമയുടെ ദൈർഘ്യത്തിൽ മാത്രമേ കുറവുള്ളൂ.. കാമ്പുള്ള ഒരു പ്രമേയം അതിൻ്റെ എല്ലാ പ്രാധാന്യത്തോടെയുമാ
ണവതരിപ്പിക്കുന്നതെന്ന് സംവിധായകനായ നെജു കല്യാണി പറഞ്ഞു.
മനീഷ ബിനിക എന്ന കുട്ടിയാണ് ഈ ചിത്രത്തിൽ വാസുകി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മഞ്ജുഷ മധു.അജയൻ ചങ്ങനാശ്ശേരി, സുനിൽ ആതി
എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
നെജു കല്യാണിയുടെ വരികൾക്ക് അദ്ദേഹം തന്നെ
ഈണമിട്ട ഇതിലെ ഗാനങ്ങൾ ആലപിച്ചിരിക്കുക്കുന്നത്
നിതിഷ്പരപ്പനങ്ങാടിയാണ്. പശ്ചാത്തല സംഗീതം രാജീവ് റാംഅഭിജിത്ത് അഭിയാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് - ലിൻസൺ റാഫേൽ
യു.വി.മൂവീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ഒക്ടോബർ എട്ടിന് മില്ലനിയം യൂട്യൂബ് ചാനലിലൂടെ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

No comments:

Powered by Blogger.