" മോമോ ഇൻ ദുബായ് " തുടങ്ങി.

" ഹലാൽ ലൗ സ്റ്റോറി " എന്ന ചിത്രത്തിനു ശേഷം സക്കരിയയുടെ തിരക്കഥയിലും നിര്‍മ്മാണത്തിലുമൊരുങ്ങുന്ന  "മോമോ ഇന്‍ ദുബായ് " എന്ന ചില്‍ ഡ്രന്‍സ് -ഫാമിലി ചിത്രത്തിന്റെ  ചിത്രീകരണം ദുബായിൽ ആരംഭിച്ചു

അനീഷ് ജി മേനോന്‍,അജു വര്‍ഗ്ഗീസ്,ഹരീഷ് കണാരന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 
 നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്യുന്ന ചിത്രമാണ്
 " മോമോ ഇന്‍ ദുബായ്‌ ".

 ക്രോസ് ബോര്‍ഡര്‍ കാമറ, ഇമാജിന്‍ സിനിമാസ് എന്നിവയുടെ  ബാനറില്‍ സക്കരിയ,പി.ബി അനീഷ്, ഹാരിസ് ദേശം  എന്നിവര്‍ ചേര്‍ന്നാണ് " മോമോ ഇന്‍ ദുബായ് " നിര്‍മ്മിക്കുന്നത്.

സക്കരിയ, ആഷിഫ് കക്കോടി എന്നിവര്‍ ചേര്‍ന്ന് തിരക്കഥ,
സംഭാഷണമെഴുതുന്ന ഈ  ചിത്രത്തിന്റെ ചായാഗ്രഹണം ജിംഷി ഖാലിദ് നിര്‍വ്വഹിക്കുന്നു. മുഹ്സിന്‍ പരാരിയുടെ വരികള്‍ക്ക് ജാസി ഗിഫ്റ്റ് ഗഫൂര്‍ എം ഖയൂമും എന്നിവര്‍  സംഗീതം പകരുന്നു.
ഒട്ടേറെ  സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായ ഹാരിസ് ദേശം നിര്‍മ്മാതാവാവുന്ന ചിത്രം കൂടിയാണിത്. എഡിറ്റര്‍-രതീഷ് രാജ്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകരന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്,മേക്കപ്പ്-ഹക്കീം കബീര്‍,കോസ്റ്റ്യൂം ഡിസെെനര്‍-ഇര്‍ഷാദ് ചെറുകുന്ന്,സ്റ്റില്‍സ്-സിനറ്റ് സേവ്യര്‍,
പരസ്യക്കല-പോപ് കോണ്‍,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഇര്‍ഷാദ് പരാരി, സൗണ്ട് ഡിസൈന്‍- വിക്കി & കിഷന്‍,കാസ്റ്റിം ഡയറക്ടര്‍-നൂറുദ്ധീന്‍ അലി അഹ്മദ്, പ്രൊഡക്ഷന്‍ കോര്‍ഡിനേഷന്‍-ഗിരീഷ് അത്തോളി.
വാര്‍ത്ത പ്രചരണം:
എ എസ് ദിനേശ്.

No comments:

Powered by Blogger.