മമ്മൂട്ടി നായകനാകുന്ന ഹോളിവുഡ് ചിത്രം " ഒരു മനോഹരമായ സ്വപ്നം മാത്രം " : ടി.കെ രാജീവ്കുമാർ .മലയാളത്തിൻ്റെ പ്രിയ സംവിധായകരിൽ ഒരാളാണ് ടി.കെ രാജീവ് കുമാർ. മലയാള സിനിമാ പ്രേമികൾക്കു ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച അദ്ദേഹം സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാക്കുന്ന ഒരു പ്രഖ്യാപനം നടത്തിയതായി ഒരു റിപ്പോർട്ട് വീണ്ടും വൈറലാകുകയാണ്. തൻ്റെ അടുത്ത ചിത്രത്തിൽ നായകനാകുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയാണെന്നാണ് സംവിധായകനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കുറച്ച് നാൾ മുൻപ് തന്നെ ഇക്കാര്യത്തിൽ ടി കെ രാജീവ് കുമാർ ഉത്തരം തുറന്ന് പറഞ്ഞിരുന്നതായി പറയുന്നു.

"മമ്മൂട്ടിയെ നായകനാക്കി ഒരു ഹോളിവുഡ് സിനിമ എന്നത് മനോഹരമായ സ്വപ്നമാണെങ്കിലും അത് യാഥാർത്ഥ്യമല്ല" എന്നതാണ് സംവിധായകൻ്റെ വാക്കുകൾ.

No comments:

Powered by Blogger.