" ഹൃദയ "ത്തിലെ ആദ്യ ഗാനം ഒക്ടോബർ 25 ന് .

സിനിമാ തിയേറ്ററുകൾ തുറക്കുന്ന നാൾ, ഒക്ടോബർ 25-ന് വിനീത് ശ്രീനിവാസൻ,പ്രണവ് മോഹൻലാൽ ചിത്രമായ "ഹൃദയ"ത്തിലെ ആദ്യ വീഡിയോ ഗാനം റിലീസ് ചെയ്യും.

വിനീത് ശ്രീനിവാസൻ തന്റെ ഫേസ് ബുക്ക് പേജിലൂടെയാണ് ഈ വിശേഷം പ്രേക്ഷകരെ അറിയിച്ചത്. പ്രണവ്  മോഹന്‍ലാല്‍,കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഹൃദയം ".

അജു വര്‍ഗ്ഗീസ്,ബെെജു സന്തോഷ്,അരുണ്‍ കുര്യന്‍,വിജയരാഘവന്‍,ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്ര മുഖ താരങ്ങള്‍.മേരി ലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ വെെശാഖ് സുബ്രഹ്മണ്യന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
സംഗീതം-ഹിഷാം അബ്ദുള്‍ വഹാബ്,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം.കോ പ്രൊഡ്യുസര്‍-
നോബിള്‍ ബാബു തോമസ്സ്,പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷാഫി ചെമ്മാട്,അസ്സോസിയേറ്റ് ഡയറക്ടര്‍-അനില്‍ എബ്രാഹം,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം.

വാര്‍ത്ത പ്രചരണം: 
എ എസ് ദിനേശ്.

No comments:

Powered by Blogger.