" മിന്നൽ മുരളി " ഡിസംബർ 24 ന് നെറ്റ് ഫ്ലിക്സിൽ.



നെറ്റ്ഫ്ലിക്സ് ഇറക്കുന്നു ഉടനെ പ്രദർശനത്തിനെത്തുന്ന സൂപ്പർ ഹീറോ സിനിമ 'മിന്നൽ മുരളി'യുടെ ട്രെയ്‌ലർ.

ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന, ടോവിനോ തോമസ് നായകനായ 'മിന്നൽ മുരളി' ആദ്യ പ്രദർശനം ഡിസംബർ 24 ന് നെറ്റ്ഫ്ലിക്സിൽ മാത്രം.

മിന്നൽ പിണരിന്റെ ശക്തിയും, അമാനുഷിക കരുത്തും പ്രകടിപ്പിച്ചുകൊണ്ട് തിന്മയെ തോൽപ്പിച്ച് ലോകത്തെ രക്ഷിക്കുന്നതിന് ദൃക്‌സാക്ഷിയാവാൻ നിങ്ങൾ തയ്യാറല്ലേ? ഏറെ കാത്തിരുന്ന സൂപ്പർ ഹീറോ സിനിമ 'മിന്നൽ മുരളി'യുടെ ട്രെയിലറിന് നെറ്റ്ഫ്ലിക്സ് ഇന്ന് സമാരംഭം കുറിക്കുകയാണ്. ഈ സിനിമ അനാവരണം ചെയ്യുന്നത് 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ്. ഈ സിനിമ വാഗ്ദാനം ചെയ്യുന്നത്, അത് വ്യത്യസ്തമായ മാനുഷിക വികാരങ്ങളെ സ്പർശിച്ചുകൊണ്ട് സാഹസിക പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തി അങ്ങനെ ഈ സിനിമ ഒഴിവുകാലത്ത് കുടുംബസദസ്സ് അവശ്യം കണ്ടിരിക്കേണ്ട ആഘോഷമാവുന്നു എന്നതാണ്.

ഈ സിനിമയിൽ മലയാളികൾ നെഞ്ചേറ്റിയ ടോവിനോ തോമസ് മുമ്പൊരിക്കലും പ്രേക്ഷകർ കണ്ടിട്ടില്ലാത്ത സൂപ്പർ ഹീറോയായി അവതരിക്കുന്നു ഒപ്പം പ്രധാന വേഷങ്ങളിൽ ബഹുമുഖ പ്രതിഭകളായ  ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ് എന്നിവർ. വീക്കെന്റ് ബ്ലോക്ക്‌ ബസ്റ്റേഴ്സ് (സോഫിയ പോൾ ) നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത 'മിന്നൽ മുരളി' ഡിസംബർ 24, 2021 ന് ലോകമെമ്പാടും നെറ്റ്ഫ്ലിക്സിലൂടെ മാത്രം പ്രദർശിപ്പിക്കും. മലയാളത്തിന് പുറമേ ഈ സിനിമ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രദർശിപ്പിക്കും.

'മിന്നൽ മുരളി'യുടെ സംവിധായകൻ ബേസിൽ ജോസഫ് പങ്കുവെച്ചത് : ഞാൻ എക്കാലത്തും സൂപ്പർ ഹീറോ കല്പിത കഥകളുടെ ആരാധകനാണ്. ശരിക്ക് പറഞ്ഞാൽ കോമിക്സ് പുസ്തകങ്ങൾ മുതൽ സൂപ്പർ ഹീറോ വിഭാഗത്തിൽ പെടുന്ന സിനിമകൾ വരെ അക്കൂട്ടത്തിൽ പെടും. കൂടുതൽ പ്രേക്ഷക വൃന്ദങ്ങളെ ആകർഷിക്കുന്ന നല്ല യഥാർത്ഥ സൂപ്പർ ഹീറോ കഥകൾ കണ്ടെത്താൻ ഞാനാഗ്രഹിച്ചു. ജീവിതത്തിലെ ആ സ്വപ്നം സഫലീകരിച്ചത് 'മിന്നൽ മുരളി'യിലൂടെയാണ്. അതിനവസരം ഒരുക്കിയ വീക്കെന്റ് ബ്ലോക്ക്‌ ബസ്റ്റേഴ്സിനും, ടോവിനോയുടെ അർപ്പണ മനോഭാവത്തിനും, നെറ്റ്ഫ്ലിക്സ് ഇതിന്റെ പാർട്ടണർ ആയിക്കൊണ്ട് ഞങ്ങളുടെ വീക്ഷണം പൂർണ്ണതയിൽ എത്തിച്ചതിനും നന്ദി.

ടോവിനോ തോമസ് 'മിന്നൽ മുരളി'യെ കുറിച്ച് തന്റെ ആകാംക്ഷ പങ്കുവെച്ചുകൊണ്ട് പറഞ്ഞു : 'മിന്നൽ മുരളി ' അവസാനം വരെയും എല്ലാവരെയും വശികരിക്കുകയും, പിടിച്ചിരുത്തുകയും ചെയ്യുന്ന സിനിമയാണ്. ഞാൻ ചെയ്യുന്നത് അപഗ്രഥിക്കാനാവാത്ത ഒര കഥാപാത്രത്തെയാണ്. മിന്നൽ മുരളിയെന്ന ജയ്സന് ഇടിമിന്നലേറ്റ് അമാനുഷിക ശക്തി ലഭിക്കുകയാണ്. മിന്നൽ മുരളിയെന്ന കഥാപാത്രം എനിക്കൊരു വെല്ലുവിളിയായ് അനുഭവപ്പെട്ടു. ബേസിൽ ജോസഫിന്റെ വീക്ഷണം സമാനതകളില്ലാത്തതാണ്. ലോകമൊട്ടുക്കുള്ള പ്രേക്ഷകർ ഈ സിനിമ കാണുന്നതിനായുള്ള കാത്തിരിപ്പ് തുടരുമ്പോൾ എനിക്ക് കാത്തിരിക്കാനാവുന്നില്ല.

വീക്കെന്റ് ബ്ലോക്ക്‌ ബസ്റ്റേഴ്സിലെ സോഫിയ പോൾ ഈ സിനിമയുടെ നിർമ്മാണത്തെ കുറിച്ച് : ഞങ്ങൾക്കറിയാം ഞങ്ങളേർപ്പെടുന്നത്  ഏറെ പ്രത്യേകതകളും വെല്ലുവിളികളും നിറഞ്ഞ, ഇതുവരെ ആരും മുതിരാത്ത ഒരു സംരംഭത്തിലാണെന്ന്. അഭൂതപൂർവ്വമായ ഇക്കാലത്ത് അതിനൊരു സവിശേഷമായ ശ്രമം തന്നെയായിരുന്നു. 'മിന്നൽ മുരളി' സാധ്യമാക്കിയ കൂട്ടായ്മ തന്നെയാണ് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ നേട്ടം. ഞങ്ങളാഗ്രഹിച്ചതുപോലെ മിന്നൽ മുരളിയെന്ന സൂപ്പർ ഹീറോയെ സാധ്യമാക്കിയത് രണ്ടു വർഷത്തോളം രാവും പകലും സാഹസികമായി ജോലി ചെയ്ത മുഴുവൻ ടീമംഗങ്ങളുമാണ്.

ഇതാ തിന്മക്കെതിരെ നന്മയുടെ കഥ നിങ്ങളുടെ സ്‌ക്രീനിൽ ഡിസംബർ 24, 2021 മുതൽ നെറ്റ്ഫ്ലിക്സിൽ മാത്രം.

സംവിധാനം
ബേസിൽ ജോസഫ്

അഭിനേതാക്കൾ
ടോവിനോ തോമസ്
ഗുരു സോമസുന്ദരം
ഹരിശ്രീ അശോകൻ
അജുവർഗ്ഗീസ്

കഥ, തിരക്കഥ, സംഭാഷണം
അരുൺ  എ ആർ, ജസ്റ്റിൻ മാത്യുസ്

ഗാന രചന
മനു മൻജിത്

സംഗീതം
ഷാൻ റഹ്മാൻ, സുശീൻ ശ്യാം

നെറ്റ്ഫ്ലിക്സി നെ കുറിച്ച് .
190 ലധികം രാജ്യങ്ങളില്‍ 214 ദശലക്ഷത്തിലധികം
പേയ്മെന്റ് അംഗത്വമുള്ള ടി വി പരമ്പരകളും
ഡോക്യുമെന്ററികളും ഫീച്ചര്‍ ഫിലിമുകളും
വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലും ഭാഷകളിലും
ആസ്വദിക്കുന്ന ലോകത്തിലെ മുന്‍നിര സ്ട്രീമിംഗ്
വിനോദ സേവനമാണ് നെറ്റ്ഫ്ലിക്സ്. അംഗങ്ങള്‍ക്ക്
അവര്‍ ആഗ്രഹിക്കുന്നതു പോലെ എപ്പോള്‍
വേണമെങ്കിലും , എവിടെയും ,ഏത് ഇന്റര്‍നെറ്റ്
കണക്റ്റു ചെയ്ത സ്ക്രീനിലും കാണാന്‍
കഴിയും .അംഗങ്ങള്‍ക്ക് പരസ്യങ്ങളോ
പ്രതിബദ്ധതകളോ
ഇല്ലാതെ കളിക്കാനും
താല്ക്കാലികമായി നിര്‍ത്താനും ,
പുനരാരംഭിക്കാനും കഴിയും . 

വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിനെ കുറിച്ച്*:

കേരളത്തിന് പു റത്തും  പ്ര ധാ ന മെ ട്രോ നഗരങ്ങളിൽ 
വിജയകരമായി തിയറ്ററുകളില്‍ സൂ പ്പർ ഹിറ്റ് വിജയം
നേടിയ ആദ്യ മലയാള സിനിമയായ ബാംഗ്ലൂ ര്‍
ഡെയ്സിന്റെ സഹനിര്‍മ്മാണത്തിലൂ ടെ 2014-ൽവീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സ് അരങ്ങേറ്റം
കുറിച്ചു .സൗത്തിന്ത്യയിലെ മലയാള സിനിമയിലെ
ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ മലയാള
സിനിമയായിരുന്നിത്. 
2016-ല്‍ ഡോ .ബിജു സംവിധാനം ചെയ്ത ഫെസ്റ്റിവല്‍ചിത്രമായ, അവാര്‍ഡ് നേടിയ "കാടു പൂക്കുന്നനേരം "ആയിരുന്നു രണ്ടാമത്തെ സിനിമ. 
2017-ല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത
മോഹന്‍ലാൽ ചിത്രമായ 'മുന്തിരി വള്ളികള്‍
തളിര്‍ക്കുമ്പോള്‍' എന്ന ഹിറ്റ് കുടുംബ ചിത്രവും
തുടര്‍ന്ന് 2018 ല്‍
ബിജു മേനോന്‍
അഭിനയിച്ച 'പടയോട്ടം ' എന്ന കോമഡി റോഡ്
ചിത്രവും
പ്രേക്ഷകരിലെ ത്തിച്ചു .
വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ഏറ്റവും വലി യ
സ്വപ്ന ചിത്രമായ "മിന്നൽ മുരളി "  2021 ല്‍
ഇന്ത്യയിലെ വിവിധ ഭാഷകളില്‍ റിലീ സ് ചെയ്യും .നിവിൻ പോളി അഭിനയിക്കുന്ന
"ബിസ്മി സ്പെഷ്യ ൽ" ആണ് വീക്കെൻഡ്
ബ്ലോക്ക് ബസ്റ്റേഴ്സിന്റെ അടുത്ത ചിത്രം.

പി ആർ ഒ
എ എസ് ദിനേശ്
ശബരി

No comments:

Powered by Blogger.