എല്ലാറ്റിനും ഒടുവിൽ ...... തിരിച്ചറിവിൻ്റെ കണിക ... ചേർത്ത് നിർത്തുന്നതാണ് ... സൂരാജിൻ്റെ " കാണെക്കാണെ " . മനു അശോകൻ്റെ മികച്ച സംവിധാനം. ടോവിയ്ക്ക് വേറിട്ട മറ്റൊരു ചിത്രം കൂടി .


" ഉയരെ " എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിന് ശേഷം മനു അശോകൻ സംവിധാനം ചെയ്യുന്ന "കാണെക്കാണെ" സോണി ലിവിൽ റിലീസ് ചെയ്തു. 

പാലാ സ്വദേശി ഡെപ്യൂട്ടി തഹസീൽദാർ പോൾ മത്തായി തൻ്റെ കൊച്ചുമകൻ്റെ ജന്മദിനം ആഘോഷിക്കാനും ,തൻ്റെ മകൾ വാഹനാപകടത്തിൽ മരിച്ചതിനെ സംബന്ധിച്ച് അന്വേഷിക്കാനുമാണ് ഏറണാകുളത്ത് എത്തുന്നത്. 

അദ്ദേഹത്തിൻ്റെ മകളായ ഷെറിൻ്റെ മരണശേഷം മരുമകൻ അലൻ മറ്റൊരു വിവാഹം കഴിക്കുന്നു. ഷെറിൻ്റെ മകൻ കുട്ടു അലനോടോപ്പമാണ് താമസിക്കുന്നത്. അലൻ്റെ രണ്ടാം ഭാര്യ സ്നേഹയും ഇവരുടെ കൂടെയാണ് ഉള്ളത്.

പോൾ മത്തായിയ്ക്ക് തൻ്റെ മകളുടെ മരണത്തെക്കുറിച്ച് സംശയങ്ങൾ ഉണ്ടായി. അത് വക്കീലുമായി സംസാരിക്കാനും 
അദ്ദേഹം സമയം കണ്ടെത്തുന്നു.ഈ മരണത്തിലെ ദുരൂഹത കളിലേക്കാണ് സിനിമയുടെ പ്രമേയം കടന്ന് പോകുന്നത്. 

ഓരോ മനുഷ്യരുടെയും അവസ്ഥകളാണ് അവരിൽ മാറ്റം വരുത്തുന്നത്. നിയമത്തിന് അപ്പുറം മനുഷ്യ മനസിലെ ശരിയും തെറ്റും വേർതിരിയുമെന്നാണ് സിനിമ ചൂണ്ടിക്കാട്ടുന്നത്. 

തിരക്കഥയാണ് സിനിമയുടെ ഹൈലൈറ്റ്. അത് പ്രേക്ഷകരെ ബോദ്ധ്യപ്പെടുത്താൻ കഴിയുന്ന ഛായഗ്രഹണവും ഏറെ മികച്ചതായി . ബോബി - സഞ്ജയ് ടീമിൻ്റെ രചന വേറിട്ടതായി . നമുക്ക് ചുറ്റും ഇത്തരത്തിലുള്ള  സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് പ്രേക്ഷകർ ചിന്തിക്കാനുള്ള അവസരം രചനയിൽ ഉൾകൊള്ളിച്ചിരിക്കുന്നു. 

സുരാജ് വെഞ്ഞാറംമൂട് ( പോൾ മത്തായി ), ടോവിനോ തോമസ് ( അലൻ ) ഐശ്വര്യ ലക്ഷ്മി ( സ്നേഹ ജോർജ്ജ് ) ,ശ്രുതി രാമചന്ദ്രൻ ( ഷെറിൻ ) ,പ്രേം പ്രകാശ് ( ജോർജ്ജ് ) ,റോണി ഡേവിഡ് ( അഡ്വ.പ്രശാന്ത് ), അഭിറാം പൊതുവാൾ ( ശ്രീജിത്ത് ) ബിനു പപ്പു ( ഹൈവേ പോലീസ് ഓഫീസർ ), ധന്യ മേരി വർഗ്ഗീസ്    ( കൗൺസിലർ) ,ശ്രൂതി ജയൻ ( താര) ,ശശികല നെടുങ്ങാടി ( സ്നേഹയുടെ അമ്മ ) ,ശ്രീജ ദാസ് ( ശ്രീകല - വേലകാരി ), തോമസ് ജി . കുന്നംപുഴ ( ഓഫീസിലെ  ജനറൽ മനേജർ ) എന്നിവർ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

ടി. ആർ .ഷംസുദീൻ നിർമ്മാണവും ,രഞ്ജിൻ രാജ് സംഗീതവും ,വിനായക് ശശികുമാർ ഗാനരചനയും, ആൽബി ആൻ്റണി ഛായാഗ്രഹണവും ,അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും, ദിലീപ് നാഥ് കലാ സംവിധാനവും ,ശ്രയ അരവിന്ദ് കോസ്റ്റ്യൂമും, ജയൻ പൂങ്കുന്നം മേക്കപ്പും ,വിഷ്ണു ആനന്ദ് ,
ജീയോ ജോയി എന്നിവർ ശബ്ദലേഖനവും ,മഞ്ജു ഗോപിനാഥ് പി.ആർ.ഒയും, ഓൾഡ് മങ്ക് ഡിസൈനും  ആണ്. 

രണ്ട് മണിക്കൂർ 34 സെക്കൻ്റ് ആണ് സിനിമയുടെ ദൈർഘ്യം. സുരാജ് വെഞ്ഞാറംമൂടാണ് സിനിമ നയിക്കുന്നത്. ടോവിനോ തോമസും ഐശ്വര്യ ലക്ഷമിയും, കുട്ടുവും  മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു. സുരാജ് വെഞ്ഞാറംമൂട് ,ടോവിനോ തോമസ് കോമ്പിനേഷൻ രംഗങ്ങൾ മികച്ചത്  ആയി. 

എല്ലാത്തരം പ്രേക്ഷകരും  കണ്ടരിക്കേണ്ട കുടുംബചിത്രമാണിത്. മനു അശോകൻ്റെ മികച്ച സംവിധാന ശൈലി ഈ ചിത്രത്തിലും തുടരുന്നു. ഗാനങ്ങൾ രണ്ടും പ്രേക്ഷക ശ്രദ്ധ നേടി. ക്ലൈമാക്സ് രംഗങ്ങൾ കിടിലൻ എന്ന് പറയാം. 

മനോഹരമായ കഥ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. സോണി ലിവിൻ്റെ അദ്യമലയാള  ചിത്രം തന്നെ ഹിറ്റായി എന്നത് ശ്രദ്ധേയം .

Rating : 4 / 5.
സലിം പി. ചാക്കോ .
cpkdesk .

No comments:

Powered by Blogger.